
ഭക്ഷ്യ സുരക്ഷയിൽ ഹോട്ടലുകൾ ജാഗ്രത പാലിച്ചില്ലെങ്കിൽ പണി വീഴും; ഇൻസ്‌പെക്ഷൻ ക്യാമ്പയിൻ ആരംഭിച്ച് അൽ റയ്യാൻ മുനിസിപ്പാലിറ്റി
നിലവിലുള്ള ഭക്ഷ്യ ആരോഗ്യ, സുരക്ഷ നിയമങ്ങൾ പാലിക്കാത്ത ഹോട്ടലുകൾ കണ്ടെത്തുന്നതിനായി ഇൻസ്‌പെക്ഷൻ കാമ്പയിൻ ആരംഭിച്ച് അൽ റയ്യാൻ മുനിസിപ്പാലിറ്റി..ഭക്ഷ്യ സുരക്ഷ ഉറപ്പാക്കുക എന്നതാണ് ലക്ഷ്യം.കാമ്പയിൻ്റെ ഭാഗമായി, വനിതാ ഹെൽത്ത് ഇൻസ്പെക്ടർമാർക്കായി പ്രായോഗിക പരിശീലന വർക്ക്ഷോപ്പ് നടത്തി. ഹോട്ടൽ ജീവനക്കാർക്കുള്ള ബോധവൽക്കരണ സെഷനുകളും കാമ്പയിനിൽ ഉൾപ്പെടുത്തിയിരുന്നു. ഭക്ഷണം നിർമ്മാണം, സംഭരിക്കൽ, വിതരണം, വിളമ്പുന്നൽ എന്നീ വിവിധ ഘട്ടങ്ങളിൽ പാലിക്കേണ്ട ആരോഗ്യ മാനദണ്ഡങ്ങൾ ഉൾപ്പെടുത്തിയായിരുന്നു ബോധവൽക്കരണ ക്ലാസുകൾ അരങ്ങേറിയത്.പൊതുജനാരോഗ്യം സംരക്ഷിക്കുക, ഭക്ഷണത്തിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുക, ഉപഭോക്താക്കളിൽ വിശ്വാസം വളർത്തുക, നഗരത്തെ സന്ദർശകർക്കും താമസക്കാർക്കും സുരക്ഷിതവും ആരോഗ്യകരവുമായ സ്ഥലമാക്കി മാറ്റുക എന്നിവയാണ് ഇതിലൂടെ അൽ റയ്യാൻ മുനിസിപ്പാലിറ്റി ലക്ഷ്യമിടുന്നത്.



http://www.qatarvarthakal.com/wp-content/uplhttp://www.qatarvarthakal.com/wp-content/uploads/2025/08/1754133437148.pngoads/2025/08/1754133437148.png
Comments (0)