
Passport rankings 2025 ആഗോള പാസ്പോർട്ട് റാങ്കിൽ ഖത്തറിന് മുന്നേറ്റം, അടി പതറി അമേരിക്കയും യൂറോപ്പും
passport rankings 2025| ഹെൻലി പാസ്പോർട്ട് സൂചികയിൽ ഖത്തർ മുൻനിരയിൽ. അമേരിക്കയ്ക്കും യൂറോപ്പിനും 20 വർഷത്തിനിടയിൽ അടി പതറി.ആഗോള സൂചികയിൽ 47 ആം സ്ഥാനവും മിഡിൽ ഈസ്റ്റ് രാജ്യങ്ങൾക്കിടയിൽ രണ്ടാം സ്ഥാനവും കരസ്ഥാമാക്കിയാണ് ഖത്തറിന്റെ മുന്നേറ്റം.
ഏറ്റവും കൂടുതൽ വിസ ഫ്രീ എൻട്രി ഉള്ള രാജ്യങ്ങളുടെ എണ്ണം കണക്കാക്കികൊണ്ട് 2025 ജൂലൈ 22 ന് പുറത്തിറങ്ങിയ കണക്ക് പ്രകാരം 199 രാജ്യങ്ങളുടെ പാസ്സ്പോർട്ട് പരിശോധിച്ചിരുന്നു.
ഒരു രാജ്യത്തിന്റെ പാസ്പോർട്ട് ഉപയോഗിച്ച് ഓൺ അറൈവൽ വിസയിൽ എത്ര രാജ്യങ്ങൾ സന്ദർസിക്കാനാകുമെന്നത് ഉൾപ്പെടെയുള്ള ഘടകങ്ങൾ അടിസ്ഥാനപ്പെടുത്തിയാണ് ഗ്ലോബൽ പാസ്പോർട്ട് പട്ടികയിൽ സ്ഥാനം നിർണയിക്കുന്നത്. passport ranking 2025
ഖത്തർ പാസ്പോർട്ട് ഉപയോഗിച്ച് നിലവിൽ 112 രാജ്യങ്ങളിൽ ഓൺ അ റൈവൽ വിസ സേവനം ലഭ്യമാകും.
20 വർഷത്തിനിടയിൽ ഏറ്റവും താഴ്ന്ന സ്ഥലത്തേക്ക് അമേരിക്ക കൂപ്പുകുത്തി. 182 രാജ്യങ്ങളിലേക്ക് വിസ ഫ്രീ എൻട്രി ഉള്ള അമേരിക്ക 10 ആം സ്ഥാനത്തുനിന്ന് 9 ആം സ്ഥാനത്തേക്ക് ത്തേക്ക് വീണു.186 രാജ്യങ്ങളിലേക്ക് ഓൺ അറൈവൽ വിസ സേവനമുള്ള യൂറോപ്പും 6ആം സ്ഥാത്തേക്ക് വീണു.

Comments (0)