
ഖത്തറിൻ്റെ ആതിഥ്യ വ്യവസായ മേഖല ശക്തം
ദോഹ: ഖത്തറിൻ്റെ ആതിഥ്യ വ്യവസായ രംഗം അതിശക്തമാണെന്നും മികച്ച തിരിച്ചുവരവും കാഴ്ച വെക്കുന്നതായി കെ-എച്ച്പിഐ റിപ്പോർട്ട്.
കെപിഎംജി ഖത്തർ പുറത്തിറക്കിയ Q2 2025 ഹോട്ടൽ പെർഫോമൻസ് ഇൻഡെക്സ് (കെ-എച്ച്പിഐ) റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
ഫിഫ ലോകകപ്പ് പോലുള്ള മെഗാ ഇവന്റുകളുടെ അഭാവത്തിലും ഖത്തറിൻ്റെ ഹോട്ടൽ മേഖല കോവിഡിന് മുമ്പുള്ള നിലവാരത്തേക്കാൾ ഉയർന്ന പ്രകടനവും സ്ഥിരതയുമുണ്ടെന്ന് ഈ സൂചികയിൽ പറയുന്നു.
1-സ്റ്റാർ ഹോട്ടലുകൾ മുതൽ 5-സ്റ്റാർ ഹോട്ടലുകൾ വരെയുള്ള എല്ലാ പ്രധാന താമസ വിഭാഗങ്ങളിലെയും ഡീലക്സ്, സ്റ്റാൻഡേർഡ് ഹോട്ടൽ അപ്പാർട്ടുമെൻ്റുകളിലെയും പ്രകടനത്തെ വിലയിരുത്തിക്കൊണ്ടാണ് റിപ്പോർട്ട്.
Q2 2025-ഓടെ സൂചിക 118.8-ൽ എത്തി. അതായത്, പകർച്ചവ്യാധിക്ക് മുമ്പുള്ള നിലവാരത്തേക്കാൾ 18.8 ശതമാനം കൂടുതലാണ് ഈ മേഖലയുടെ ഇപ്പോഴത്തെ പ്രകടനം.
ഖത്തറിൻ്റെ ടൂറിസ സമ്പദ്വ്യവസ്ഥ സ്ഥിരമായ പ്രാദേശിക ആവശ്യകതകളെയും ആവർത്തിച്ചുള്ള സന്ദർശനങ്ങളെയും അടിസ്ഥാനമാക്കി മുന്നോട്ട് പോകുന്നത്.
വർഷത്തിൽ ഒരിക്കലോ, അപൂർവമായോ നടക്കുന്ന മെഗാ ഇവന്റുകളെ ആശ്രയിക്കാതെ, തന്നെയുള്ള സാമ്പത്തിക ഭദ്രത ഖത്തറിന് ഇന്നുണ്ട്.
” ഗൾഫ് ഹോസ്പിറ്റാലിറ്റി ഇൻസൈറ്റ്സിലെ ദോഹ ആസ്ഥാനമായുള്ള ഹോസ്പിറ്റാലിറ്റി അനലിസ്റ്റ് മറിയം ഫാരിദ് ആണ് ഇങ്ങനെ അഭിപ്രായപ്പെട്ടിരിക്കുന്നത്.
2020-ൽ കോവിഡ്-19 പാൻഡെമിക് മൂലമുണ്ടായ വലിയ ഇടിവിനു ശേഷം, ഖത്തറിൻ്റെ ഹോട്ടൽ മേഖല 2021-ൽ സാവധാനത്തിൽ തിരിച്ചുവരവ് തുടങ്ങി.
കെ-എച്ച്പിഐ ഡാറ്റ പ്രകാരം, 2022 Q4-ൽ ഫിഫ ലോകകപ്പ് ഹോട്ടൽ ഒക്യുപ്പൻസിയിലും വിലയിലും റെക്കോർഡ് ഭേദിച്ചതോടെ സൂചിക 314.0 എന്ന അസാധാരണ നിലയിലേക്ക് ഉയർന്നു എന്നാണ്.
ലോകകപ്പിന് ശേഷം, 2023-ൽ വിപണി തണുക്കുകയും ദീർഘകാല ശരാശരിക്ക് അടുത്തുള്ള നിലയിലേക്ക് തിരിച്ചെത്തുകയും ചെയ്തു. എന്നിരുന്നാലും, 2024 Q1-ൽ എഎഫ്സി ഏഷ്യൻ കപ്പും പ്രാദേശിക വിനോദസഞ്ചാരികളുടെ വർദ്ധനവും കാരണം സൂചിക 139.9-ലേക്ക് കുതിച്ചുയർന്നു.
ഈ കുതിപ്പ് പിന്നീട് അല്പം കുറഞ്ഞെങ്കിലും, 2025 Q2-ൽ ചരിത്രപരമായ ശരാശരിയേക്കാൾ ഉയർന്ന നിലയിൽ തുടരുന്നു.
“ലോകകപ്പ് ഒരു ചരിത്രപരമായ ഉന്നതിയായിരുന്നു, എന്നാൽ അതിനു ശേഷവും ഈ പ്രകടനം നിലനിർത്തുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം,
നിലവിലെ വളർച്ചക്ക് കാരണം കായിക മത്സരങ്ങൾ മാത്രമല്ല, മെഡിക്കൽ ടൂറിസം, ബിസിനസ്സ് യാത്രകൾ, സാംസ്കാരിക പരിപാടികൾ എന്നിവ ഉൾപ്പെടെയുള്ള ഖത്തറിൻ്റെ ടൂറിസം വൈവിധ്യവത്കരണ ശ്രമങ്ങളുമാണ് ഇപ്പോഴത്തെ സാമ്പത്തിക ഭദ്രതയുടെയും കേട്ടുറപ്പിന്റെയും കാരണം.
ഖത്തർ നാഷണൽ ടൂറിസം കൗൺസിൽ ജിസിസി, യൂറോപ്പ്, ഏഷ്യ-പസഫിക് വിപണികൾ ലക്ഷ്യമിട്ട് പുതിയ പ്രചാരണ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്.
“ലുസൈലിലും അൽ വക്രയിലും മൂന്നും നാലും സ്റ്റാർ ഹോട്ടലുകളിൽ നിന്നുള്ള ലാഭം ഒരുപോലെ തുടരുന്നുണ്ട്.
ഇത് പ്രീമിയം സന്ദർശകരെ മാത്രമല്ല, മിഡ്-മാർക്കറ്റ് യാത്രകളിലെ വളർച്ചയെയാണ് സൂചിപ്പിക്കുന്നത്,”
കെപിഎംജിയുടെ റിപ്പോർട്ട് പ്രകാരം ദോഹ ജ്വല്ലറി ആൻഡ് വാച്ചസ് എക്സിബിഷൻ, വേൾഡ് ഹോർട്ടികൾച്ചറൽ എക്സ്പോ 2026 (തയ്യാറെടുപ്പ് ഘട്ടം), കൂടാതെ വർദ്ധിച്ചുവരുന്ന മീറ്റിംഗുകൾ, ഇൻസെന്റീവുകൾ, കോൺഫറൻസുകൾ, എക്സിബിഷനുകൾ (MICE) പ്രവർത്തനങ്ങൾ എന്നിവയുടെ പിൻബലത്തിൽ 2025-ൻ്റെ രണ്ടാം പകുതിയിൽ RevPAR (റവന്യൂ പെർ അവൈലബിൾ റൂം) ഉയർന്ന് തന്നെ തുടരും.
“ഖത്തറിലെ ഹോട്ടൽ വ്യവസായം സ്വന്തം നിലയിൽ ശ്വാസമെടുക്കാൻ പഠിച്ചു, അത് യഥാർത്ഥത്തിൽ സുസ്ഥിരമായ ഒരു ടൂറിസം സമ്പദ്വ്യവസ്ഥയുടെ അടയാളമാണ്,


Comments (0)