Posted By Krishnendhu Sivadas Posted On

വാഹന ലൈസെൻസ് കാലാവധി കഴിഞ്ഞവർക്ക് 30 ദിവസത്തെ ഗ്രെയ്‌സ് പീരിയഡ് അനുവദിച്ച് ഖത്തർ

ദോഹ: വാഹന ലൈസെൻസ്, മോഡിഫൈക്കേഷൻ ലൈസെൻസ് എന്നിവ കൃത്യസമത്ത് പുതുക്കാത്തവർക്കും 30 ദിവസത്തെ ഗ്രെയ്‌സ് പീരിയഡ് അനുവദിച്ചു.സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം ആയ എക്‌സി ലൂടെയാണ് ഔദ്യോഗികമായി മന്ത്രാലയം അറിയിപ്പ് നൽകിയിരിക്കുന്നത്.ആർട്ടിക്കിൾ 11,ട്രാഫിക് ലോ നമ്പർ 19 പ്രകാരമുള്ള നടപടികൾ പ്രകാരം 30 ദിവസത്തിനുള്ളിൽ ലൈസെൻസുകൾ പുതുക്കിയിരിക്കണം.

അനുവദനീയമായ സമയത്തിനുള്ളിൽ രജിസ്‌ട്രേഷൻ പുതുക്കാത്ത എല്ലാവര്ക്കും നിയമനടപടി നേരിടേണ്ടിവരുമെന്ന് ലൈസൻസിംഗ് അഫയേഴ്‌സ് വകുപ്പിലെ രജിസ്ട്രേഷൻ വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണൽ ഹമദ് അലി അൽ-മുഹന്നദി ഖത്തർ ടിവിയുടെ “ഹയാത്‌ന” പ്രോഗ്രാമിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു, ഈ നിയമം എല്ലാ വാഹനങ്ങൾക്കും ബാധകമാണ്.പുതുക്കൽ പ്രക്രിയ ഇപ്പോൾ എളുപ്പമാണെന്ന് അദ്ദേഹം വിശദീകരിച്ചു. സാങ്കേതിക പരിശോധനയ്ക്ക് 10–15 മിനിറ്റ് മാത്രമേ എടുക്കൂ, ഇൻഷുറൻസ് ഓൺലൈനായി ചെയ്യാൻ കഴിയും, മെട്രാഷ് ആപ്പ് വേഗത്തിൽ പുതുക്കാൻ ഉടമകളെ അനുവദിക്കുകയും ചെയ്യുന്നു. ട്രാഫിക് പിഴകൾ പരിശോധിക്കാനും അതിലുള്ള എതിർപ്പുകൾ എളുപ്പത്തിൽ സമർപ്പിക്കാനും ആപ്പ് ഉപയോക്താക്കളെ അനുവദിക്കുന്നു.2025 ജൂലൈ 27 മുതൽ 30 ദിവസത്തിനുള്ളിൽ രജിസ്ട്രേഷൻ കാലാവധി കഴിഞ്ഞ എല്ലാ വാഹന ഉടമകളും രജിസ്‌ട്രേഷൻ പുതുക്കണമെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആവശ്യപ്പെട്ടു. രജിസ്ട്രേഷന്റെ നിയമപരമായ പരിധി കഴിഞ്ഞ വാഹന ഉടമകൾക്ക് ഇത് പ്രത്യേകിച്ചും ബാധകമാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *