Posted By Krishnendhu Sivadas Posted On

ഡബ്ല്യുസിഎം-ക്യു പഠനം: ക്യാൻസർ ചികിത്സയിൽ ഫ്ലേവനോയിഡുകൾക്ക് സാധ്യതയുണ്ടെന്ന് കണ്ടെത്തൽ

ദോഹ: വയറ്റിലെയും കുടലുകളിലെയും ക്യാൻസറുകളൾക്ക് ഫലപ്രദമാകുന്ന ചികിത്സരീതിയെ വിശദീകരിച്ച്ഖത്തറിലെ (WCM-Q) ഗവേഷകർ, ‘ജേണൽ ഓഫ് അഡ്വാൻസ്ഡ് റിസേർച്ച്’ (ScienceDirect) എന്ന പ്രമുഖ ശാസ്ത്ര ജേണലിൽ ലേഖനം പ്രസിദ്ധീകരിച്ചു. വയറ്റിലെയും കുടലുകളിലെയും ക്യാൻസറുകളിൽ (GI ക്യാൻസറുകൾ) ഫെറോപ്‌ടോസിസ് എന്ന കോശനാശം ഉണ്ടാക്കുന്ന ഫ്ലേവനോയിഡുകളുടെ ചികിത്സാ സാധ്യതകളെക്കുറിച്ചുള്ള പ്രാഥമിക ഗവേഷണ വിവരങ്ങളാണ് ഈ ലേഖനം വിശദീകരിക്കുന്നത്.ഫെറോപ്‌ടോസിസ് എന്ന, ഇരുമ്പിനെ ആശ്രയിച്ചുള്ള ഒരുതരം കോശനാശം, ക്യാൻസർ ചികിത്സയ്ക്ക് ഉപകരിക്കുമെന്നാണ് പുതിയ പഠനങ്ങൾ സൂചിപ്പിക്കുന്നത്,ലിപിഡ് പെറോക്സൈഡുകളുടെ അമിത ശേഖരണം മൂലം നിയന്ത്രിതമായി സംഭവിക്കുന്ന ഒരുതരം കോശമരണമാണ് ഫെറോപ്‌ടോസിസ്. ഫ്ലേവനോയിഡുകൾ പോലുള്ള പ്രകൃതിദത്ത സംയുക്തങ്ങൾ ഉപയോഗിച്ച് ഫെറോപ്‌ടോസിസ് ഉണ്ടാക്കുന്നത് ക്യാൻസർ ചികിത്സയ്ക്ക് ഫലപ്രദമാകുമെന്നാണ് ലേഖനം പറയുന്നത്.വയറ്റിലെയും കുടലുകളിലെയും ക്യാൻസറുകളിൽ ഫെറോപ്‌ടോസിസ് വഴി ഫ്ലേവനോയിഡുകൾക്ക് എങ്ങനെ ക്യാൻസറിനെ പ്രതിരോധിക്കാനാകുമെന്ന് ഈ പഠനം വിശദമാക്കുന്നു. ഇതിൽ ഇൻ വിട്രോ കോശപഠനങ്ങളിൽ നിന്നും ഇൻ വിവോ ജന്തുമാതൃകകളിലെ ട്യൂമർ സിസ്റ്റങ്ങളിൽ നിന്നും ലഭിച്ച വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഫ്ലേവനോയിഡ് വഴി ഉണ്ടാകുന്ന ഫെറോപ്‌ടോസിസ് ക്യാൻസർ ചികിത്സയിൽ തന്ത്രപരമായ ഒരു ഇടപെടലായി ഉപയോഗിക്കാമെന്നാണ് ലേഖനം പ്രതിപാദിക്കുന്നത്.ഇത് ക്യാൻസർ വിരുദ്ധ ഏജന്റായും നിലവിലെ ചികിത്സകളുടെ ഫലപ്രാപ്തി വർദ്ധിപ്പിക്കുന്നതിനായുള്ള സെൻസിറ്റൈസറായും പ്രവർത്തിക്കും,”വയറ്റിലെയും കുടലുകളിലെയും ക്യാൻസറുകളിൽ ഏറ്റവും കൂടുതലായി കാണുന്നത് വൻകുടലിലെ ക്യാൻസറാണ്. ഇതിന് പിന്നാലെ ആമാശയം, കരൾ, അന്നനാളം, പാൻക്രിയാസ് എന്നിവിടങ്ങളിലെ ക്യാൻസറുകളും വരുന്നു. ഭൂരിഭാഗം വയറ്റിലെയും കുടലുകളിലെയും ക്യാൻസറുകൾ യാദൃച്ഛികമായി ഉണ്ടാകുമ്പോൾ, 10% മാത്രമാണ് പാരമ്പര്യമായി വരുന്നത്.പാരമ്പര്യ-പാരിസ്ഥിതിക ഘടകങ്ങൾക്ക് പുറമേ, ജീവിതശൈലി, ഭക്ഷണരീതികൾ, അമിതവണ്ണം, പുകവലി, മദ്യപാനം തുടങ്ങിയ നിരവധി കാരണങ്ങളുടെ കൂട്ടായ സ്വാധീനവും വയറ്റിലെയും കുടലുകളിലെയും ക്യാൻസറുകൾക്ക് കാരണമാകുന്നു. വീൽ കോർണൽ മെഡിസിൻ-ഖത്തറിലെ നാഷണൽ ഇന്റേൺഷിപ്പ് പ്രോഗ്രാമിൽ നിന്ന് 2024 ജൂണിൽ ബിരുദം നേടിയ റുഖയ്യ ഷൊഹീദുസ്സമാൻ, WCM-Q-യിലെ ഫിസിയോളജി, ബയോഫിസിക്സ് പ്രൊഫസറായ ഡോ. ഡയട്രിച്ച് ബുസ്സൽബെർഗ്; ഫിസിയോളജി, ബയോഫിസിക്സിലെ റിസർച്ച് അസോസിയേറ്റ് ആയ ഡോ. സാംസൺ മാത്യൂസ് സാമുവൽ; സീനിയർ റിസർച്ച് സ്പെഷ്യലിസ്റ്റ് ആയ എലിസബത്ത് വർഗ്ഗീസ് എന്നിവരാണ് ലേഖനത്തിന്റെ രചയിതാക്കൾ.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *