
ഖത്തറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പ് നിങ്ങൾക്ക് നൽകുന്ന സേവനങ്ങളെ കുറിച്ച് അറിയാം
ഖത്തറിൽ ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പ് നിങ്ങൾക്ക് നൽകുന്ന സേവനങ്ങളെ കുറിച്ച് അറിയാം
ജനറൽ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോർട്ടിലെ സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പ് നൽകുന്ന സാമ്പത്തിക സേവനങ്ങളെ സേവനങ്ങളെ കുറിച്ച് അറിയാമോ ? ഇക്കാര്യങ്ങൾ ഘട്ടം ഘട്ടമായി വിശദീകരിക്കുന്ന ഒരു വീഡിയേ ആഭ്യന്തര മന്ത്രാലയം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പങ്കുവച്ചിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയത്തിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലൂടെയും മെട്രാഷ്2 ആപ്ലിക്കേഷനിലൂടെയും ഈ സേവനങ്ങൾ ആക്‌സസ് ചെയ്യാൻ കഴിയും. ഇത് വ്യക്തികൾക്ക് ഡിജിറ്റലായും സുരക്ഷിതമായും സാമ്പത്തിക ഇടപാടുകൾ നത്താൻ സഹായകരമാകും.ഖത്തറിലെ വാർത്തകൾ തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുക
https://chat.whatsapp.com/HYMWaFOJRw96DmJjDeUTWJ
ഉപയോക്താക്കൾക്ക് ഈ സേവനങ്ങളാണ് വകുപ്പിൽ നിന്നും ലഭിക്കുക
• വിസ നമ്പർ, സ്പോൺസർ ഐഡി അല്ലെങ്കിൽ എസ്റ്റാബ്ലിഷ്‌മെന്റ് ഐഡി ഉപയോഗിച്ച് സാമ്പത്തിക ക്ലെയിമുകളെക്കുറിച്ച് അന്വേഷിക്കുക.
• പിഴകൾ, ഫീസ്, വിമാന ടിക്കറ്റ് നിരക്കുകൾ എന്നിവയുൾപ്പെടെ പേയ്‌മെന്റിനായി നിർദ്ദിഷ്ട ക്ലെയിമുകൾ തിരഞ്ഞെടുക്കുക.
• ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് സുരക്ഷിതമായി പേയ്‌മെന്റ്
• വിജയകരമായ ഇടപാടിന് ശേഷം ഔദ്യോഗിക പേയ്‌മെന്റ് രസീത് ഡൗൺലോഡ് ചെയ്യുക
പൊതുജനങ്ങളുടെ സൗകര്യം, കാര്യക്ഷമത, സുരക്ഷ എന്നിവ വർദ്ധിപ്പിക്കുന്നതിനും പൊതു സേവനങ്ങൾ കാര്യക്ഷമമാക്കുന്നതിനും ഡിജിറ്റൈസ് ചെയ്യുന്നതിനുമുള്ള മന്ത്രാലയത്തിന്റെ നിരന്തരമായ ശ്രമങ്ങളുടെ ഭാഗമായാണ് ഇവ നടപ്പിലാക്കുന്നതെന്ന് വകുപ്പ് അറിയിച്ചു.
Comments (0)