Posted By Krishnendhu Sivadas Posted On

കൂടുതൽ മോടിയോടെ ലെഫ്തൈഗിയ പാർക്ക് വീണ്ടും തുറന്നു

കൂടുതൽ മോടിയോടെ പ്രവർത്തനങ്ങൾക്കുമായി ഒരു മാസമായി അടച്ചിട്ടിരുന്ന ലെഗ്തൈഫിയ പാർക്ക് 2025 ഓഗസ്റ്റ് 3 ഞായറാഴ്ച്ച വീണ്ടും തുറന്നുവെന്ന് ദോഹ മുനിസിപ്പാലിറ്റി അറിയിച്ചുപാർക്ക് കൂടുതൽ സുരക്ഷിതമാക്കുന്നതിനും സന്ദർശകർക്ക് നൽകുന്ന സൗകര്യങ്ങളുടെയും സേവനങ്ങളുടെയും ഗുണനിലവാരം മെച്ചപ്പെടുത്തുന്നതിനുമാണ് അറ്റകുറ്റപ്പണികൾ നടത്തിയത്. അടച്ചുപൂട്ടൽ സമയത്ത്, കുട്ടികളുടെ കളിസ്ഥലം പൂർണ്ണമായും നന്നാക്കി. കേടായ തറയുടെ ഭാഗങ്ങൾ മാറ്റിസ്ഥാപിച്ചു, കുട്ടികൾക്ക് സുരക്ഷിതവും ആകർഷകവുമാക്കുന്നതിനായി മുഴുവൻ പ്രദേശവും വീണ്ടും പെയിന്റ് ചെയ്‌തു.ഉയർന്ന സുരക്ഷയും ഗുണനിലവാര മാനദണ്ഡങ്ങളും പാലിച്ചുകൊണ്ട് കളിസ്ഥലത്തെ ഉപകരണങ്ങൾ പരിശോധിക്കുകയും നന്നാക്കുകയും വീണ്ടും സ്ഥാപിക്കുകയും ചെയ്‌തു. പാർക്കിലെ വാക്കിങ് പാതകളും മെച്ചപ്പെടുത്തി. നടത്തം ആസ്വദിക്കുന്ന ആളുകളെ സഹായിക്കുന്നതിന് ദൂരം മാർക്ക് ചെയ്‌തിട്ടുമുണ്ട്‌.അറ്റകുറ്റപ്പണി നടന്ന കാലയളവിൽ പൊതുജനങ്ങൾ ക്ഷമയോടെ കാത്തിരുന്നതിനു ദോഹ മുനിസിപ്പാലിറ്റി നന്ദി പറഞ്ഞു. ജീവിത നിലവാരം മെച്ചപ്പെടുത്താൻ സുരക്ഷിതവും സുഖപ്രദവുമായ ഒരു സ്ഥലം സമൂഹത്തിനു നൽകുന്നതിനുള്ള അവരുടെ നിരന്തരമായ പ്രതിബദ്ധതയും അവർ സ്ഥിരീകരിച്ചു

Comments (0)

Leave a Reply

Your email address will not be published. Required fields are marked *