Posted By Krishnendhu Sivadas Posted On

വീണ്ടും അറ്റകുറ്റപ്പണികൾ; അൽ കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലെയിനുകൾ താൽക്കാലികമായി അടയ്ക്കും

വീണ്ടും അറ്റകുറ്റപ്പണികൾ; അൽ കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലെയിനുകൾ താൽക്കാലികമായി അടയ്ക്കും

ദോഹ, ഖത്തർ:  അറ്റാകുറ്റപ്പണികളെ തുടർന്ന് അൽ കോർണിഷ് സ്ട്രീറ്റിലെ രണ്ട് ലെയിനുകൾ ഈ വാരാന്ത്യത്തിൽ വീണ്ടും താൽക്കാലികമായി അടയ്ക്കുമെന്ന് പബ്ലിക് വർക്ക്സ് അതോറിറ്റി (അഷ്ഗൽ)  അറിയിച്ചു.സമീപത്തെ മറ്റ് റോഡുകളിലൂടെ യാത്ര തിരിച്ചുവിടാനും നിർദ്ദേശിച്ചു.

 ഓഗസ്റ്റ് 8 വെള്ളിയാഴ്ച പുലർച്ചെ 2 മുതൽ ഓഗസ്റ്റ് 10 ഞായറാഴ്ച രാവിലെ 5 വരെയാണ് താൽക്കാലിക അടച്ചിടൽ ഉണ്ടാവുക.

ഷെറാട്ടൺ ഇന്റർചേഞ്ചിൽ നിന്ന് അൽ ദഫ്‌ന ഇന്റർചേഞ്ചിലേക്കുള്ള ഭാഗത്താണ് രണ്ട് ലൈനുകൾ അടച്ചിടുന്നത്.

റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കുന്നതിനായാണ് റോഡ് അടച്ചിടുന്നതെന്ന് അഷ്ഗൽ അറിയിച്ചു. 

Comments (0)

Leave a Reply

Your email address will not be published. Required fields are marked *