Posted By Krishnendhu Sivadas Posted On

ഗാസയെ നെഞ്ചോട് ചേർത്ത് ഖത്തർ റെസ്റ്റോറന്റ് ശൃംഗല;മൂന്നു ദിവസം സമ്പാദിക്കുന്ന പണം നൽകാം

ഗാസയെ സഹായിക്കാൻ ഒരുങ്ങി ഖത്തർ റെസ്റ്റോറന്റ് ശൃംഗല.  റെസ്റ്റോറന്റുകളിൽ നിന്നും ലഭിക്കുന്ന മൂന്നു ദിവസത്തെ മുഴുവൻ പണവും നൽകാൻ ഒരുങ്ങി യിരിക്കുകയാണ് ഖത്തറിലെ വിവിധ റെസ്റ്റോറന്റുകൾ.

കത്താറയിലെയും ഓൾഡ് ദോഹ പോർട്ടിലേയും ചില റെസ്റ്റോറന്റുകൾ വ്യാഴാഴ്‌ച്ച മുതൽ ശനിയാഴ്ച്ച വരെ (2025 ഓഗസ്റ്റ് 7 മുതൽ 9 വരെ) സമ്പാദിക്കുന്ന മുഴുവൻ പണവും  നൽകും. “We Stand With Gaza” എന്ന ചാരിറ്റി പ്രവർത്തനത്തിന്റെ ഭാഗമാണിത്.

ഗാസയിലെ ജനങ്ങൾക്ക് ഭക്ഷണം, ആരോഗ്യ സംരക്ഷണം, പാർപ്പിടം, വിദ്യാഭ്യാസം എന്നിവയിൽ അടിയന്തര സഹായം നൽകിക്കൊണ്ട് അവരെ പിന്തുണയ്ക്കുന്നതിനായി ഖത്തർ ചാരിറ്റി ആരംഭിച്ചതാണ് “We Stand With Gaza” കാമ്പെയ്‌ൻ. 550,000 ആളുകളെ സഹായിക്കുക എന്നതാണ് കാമ്പെയ്‌നിന്റെ ലക്ഷ്യം.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *