
മാനുഷിക സഹായം, തീവ്രവാദ വിരുദ്ധത ;ഖത്തറിന് വിശ്വസ്ഥ മാധ്യസ്ഥ സ്ഥാനം
ഖത്തർ: മാനുഷിക സഹായം, തീവ്രവാദ വിരുദ്ധത തുടങ്ങിയ കാര്യങ്ങളിൽ കൂടുതൽ സജീവമായ പങ്കുവഹിക്കുക്കുന്നതിനാൽ ഖത്തറിന്വിശ്വസ്ത മധ്യസ്ഥാനം.ഏപ്രിലിൽ ദോഹയിൽ നടന്ന 2025-ലെ ഗ്ലോബൽ സെക്യൂരിറ്റി ഫോറത്തിന്റെ പുറത്തിറങ്ങിയ ഔദ്യോഗിക റിപ്പോർട്ട് പ്രകാരമാണ് ഈ സ്ഥാനം.
വികസിച്ചുകൊണ്ടിരിക്കുന്ന പ്രതിസന്ധികളോട് രാജ്യങ്ങളും സ്ഥാപനങ്ങളും വിദഗ്ദ്ധരും എങ്ങനെ പ്രതികരിക്കുന്നു, എന്നത് ഇതിനടിസ്ഥാനമാണ്.ബഹുമുഖ സ്ഥാപനങ്ങൾ വർധിച്ചുവരുന്ന പ്രതിസന്ധികൾ നേരിടുന്നതിനാൽ, ഖത്തറിനെപ്പോലെയുള്ള പ്രാദേശിക, മേഖലാ — “മിഡിൽ പവേഴ്സ്” എന്ന് വിളിക്കപ്പെടുന്നവരും — മധ്യസ്ഥത,യിൽ സസ്ഥിരത ഉള്ളവരുമാണ്.
പരിഹാരങ്ങൾ സുസ്ഥിരവും തുല്യവുമാണെന്ന് ഉറപ്പാക്കാൻ ന്യൂനപക്ഷ ഗ്രൂപ്പുകൾ, സ്ത്രീകൾ, യുവാക്കൾ എന്നിവരെ ഈ പ്രക്രിയകളിൽ കൂടുതൽ ഉൾപ്പെടുത്തണമെന്നും റിപ്പോർട്ട് ആവശ്യപ്പെടുന്നുണ്ട്.സങ്കീർണ്ണമായ ഭൗമരാഷ്ട്രീയ സാഹചര്യങ്ങളെ അജിജീവിച്ച് പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരാൻ കഴിവുള്ള വിശ്വസ്തനും നിഷ്പക്ഷമായ നിലപാട് ഖത്തറിനുണ്ട്.
സൂഫാൻ സെന്ററും ഖത്തർ ഇന്റർനാഷണൽ അക്കാദമി ഫോർ സെക്യൂരിറ്റി സ്റ്റഡീസും (ക്യുഐഎഎസ്എസ്) സംയുക്തമായി ആതിഥേയത്വം വഹിച്ച ഗ്ലോബൽ സെക്യൂരിറ്റി ഫോറം 2025, ഏഴാമത്തെ വാർഷിക സമ്മേളനമായിരുന്നു, കൂടാതെ ലോകമെമ്പാടുമുള്ള 1,000-ത്തിലധികം പ്രതിനിധികൾ പങ്കെടുത്തു. വർധിച്ചുവരുന്ന സങ്കീർണ്ണമായ ഭീഷണികളെ ലോകം നേരിടുമ്പോൾ, അന്താരാഷ്ട്ര സുരക്ഷയിലെ ഏറ്റവും അടിയന്തിരമായ ആവശ്യങ്ങൾ യോഗം ചർച്ച ചെയ്തു.
ഭീകരവാദികൾ, ക്രിമിനൽ ശൃംഖലകൾ, പ്രോക്സി ഘടകങ്ങൾ എന്നിവയുടെ വർദ്ധനവ് നിലവിലുള്ള അന്തരീക്ഷത്തിന് ഭീഷണി ഉയർത്തുന്നുണ്ട്. ദീർഘകാല പോരാട്ടങ്ങളും ഭരണപരമായ വിടവുകളും, ആയുധങ്ങൾ, മയക്കുമരുന്ന്, മനുഷ്യക്കടത്ത് ഉൾപ്പെടെയുള്ള തീവ്രവാദത്തിനും, റിക്രൂട്ട്‌മെന്റിനും, അന്തർദേശീയ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്കും വളക്കൂറുള്ള മണ്ണ് സൃഷ്ടിക്കുകയാണെന്ന് റിപ്പോർട്ട് പറയുന്നു

Comments (0)