
സദാചാര വിരുദ്ധ പരസ്യങ്ങൾ: ഖത്തറിൽ നാല് മസാജ് സെന്ററുകൾക്കെതിരെ നടപടി
രാജ്യത്തെ മൂല്യങ്ങളെ അപമാനിക്കുന്ന രീതിയിൽ സദാചാര വിരുദ്ധ പരസ്യ പ്രദർശനം നടത്തിയ 4 മസ്സാജ് സെന്ററുകൾക്കെതിരെ നടപടി.
മതപരവും സാംസ്കാരികവുമായ മൂല്യങ്ങൾക്കും പാരമ്പര്യങ്ങൾക്കും പ്രാധാന്യം നൽകാതെയുള്ള പ്രവർത്തനങ്ങൾ കണക്കിലെടുത്താണ് നിയമലംഘനങ്ങൾ ചുമത്തിയിരിക്കുന്നത്.ഉപഭോക്തൃ സംരക്ഷണവുമായി ബന്ധപ്പെട്ട 2008 ലെ (8)-ാം നമ്പർ നിയമത്തിലെ ആർട്ടിക്കിൾ (2) പ്രകാരമാണ് നടപടി.വയലേഷൻ റിപ്പോർട്ടുകൾ ഫയൽ ചെയ്തിട്ടുണ്ടെന്നും ആവശ്യമായ നിയമനടപടികൾക്കായി ബന്ധപ്പെട്ട അധികാരികൾക്ക് അയച്ചിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.
പരിശോധനാ കാമ്പെയ്നുകൾ തുടരുന്നതിനും ഉപഭോക്തൃ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സുരക്ഷിതവും നീതിയുക്തവുമായ വാണിജ്യ അന്തരീക്ഷം നിലനിർത്തുന്നതിനും ആവശ്യമായ എല്ലാ നിയമപരമായ നടപടികളും സ്വീകരിക്കുന്നതിനുമുള്ള പ്രതിബദ്ധത തങ്ങൾക്കുണ്ടെന്നും മന്ത്രാലയം ആവർത്തിച്ചു.

Comments (0)