ലോകത്തിലെ ഏറ്റവും നീളമുള്ള എയർ-കണ്ടീഷൻ ചെയ്ത നടപ്പാത ഖത്തറിലാണെന്ന് നിങ്ങൾക്ക് അറിയാമോ? തണലും തണുപ്പുമുള്ള പാതകൾ പൊതുജനങ്ങൾക്ക് വർഷം മുഴുവൻ വെയിലിനെ ഭയക്കാതെ വ്യായാമം ചെയ്യുവാനും വിശ്രമിക്കാനും സൗകര്യപ്രധമാണ്.
ഖത്തറിലെ റൗദത്ത് അൽ ഹമാമ ഗാർഡനിലാണ് (Rawdat Al Hamama Garden) ലോകത്തിലെ ഏറ്റവും നീളമുള്ള, 1,197 മീറ്റർ വരുന്ന എയർ-കണ്ടീഷൻ ചെയ്ത ഔട്ട്‌ഡോർ ട്രാക്കുള്ളത്. ഖത്തറിന്റെ പൊള്ളുന്ന വേനൽച്ചൂടിലും ആളുകൾക്ക് വ്യായാമം ചെയ്യാനും നടക്കാനും ഇനി മടിക്കേണ്ട കാര്യമില്ല. കൂടാതെകുട്ടികൾക്കായി പ്രത്യേക കളിസ്ഥലങ്ങളും,1,042 ഓളം മരങ്ങളും ഈ പാർക്കിൽ വച്ചു പിടിപ്പിച്ചുണ്ട്.ഉം അൽ സനീം പാർക്ക് (Umm Al Saneem Park)അൽ ഗറാഫ പാർക്ക് (Al Gharrafa Park)എന്നിവയും എയർ കണ്ടീഷൻ ചെയ്ത പാർക്കുകളാണ്. 1,197 മീറ്റർ നീളമുള്ള എയർ-കണ്ടീഷൻ ചെയ്ത ഔട്ട് ഡോർ ട്രാക്ക്,വ്യായാമ സ്ഥലങ്ങളും ജിമ്മും (ബോക്‌സ് ഫിറ്റ്‌നസ് ഉൾപ്പെടെ),ഉം അൽ സനീം പാർക്കിന്റെ പ്രത്യേകതയാണ്.അതേ സമയം,657 മീറ്റർ നീളമുള്ള എയർ-കണ്ടീഷൻ ചെയ്ത ഔട്ട് ഡോർ ട്രാക്ക്,639 മീറ്റർ നീളമുള്ള സൈക്കിൾ പാത,50,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണം എന്നിവ അൽ ഗറാഫ പാർക്കിന്റെ പ്രത്യേകത. വേനൽച്ചൂടിനെ പേടിക്കാതെ പൊതുജനങ്ങൾക്ക് വ്യായാമം ചെയ്യാനായി സൗകര്യപ്രദമായ അന്തരീക്ഷം ഒരുക്കുകയാണ് ഈ പാർക്കുകൾ.