Posted By Krishnendhu Sivadas Posted On

പിഴയടക്കം സമഗ്ര തിരുത്തൽ നടപടികളോടെ അൽ വാഹ കാർ ഡീലർഷിപ്പ് വീണ്ടും തുറന്നു;ഇന്ന് മുതൽ കമ്പനി സജീവം

ദോഹ, : സമഗ്ര തിരുത്തൽ നടപടികളോടെ അൽ വാഹ മോട്ടോഴ്‌സ്-ജെറ്റോർ ഷോറൂം ഇന്ന് മുതൽ പ്രവർത്തനം പുനരാരംഭിച്ചതായി വ്യാപാര-വ്യവസായ മന്ത്രാലയം (MoCI) അറിയിച്ചു. സ്ഥാപനം സമഗ്രമായ തിരുത്തൽ നടപടികൾ നടപ്പിലാക്കിയതിനെ തുടർന്നാണ് ഈ തീരുമാനം.പ്രാദേശിക വാഹന മേഖലയെ പിന്തുണയ്‌ക്കുന്നതിനും, ന്യായമായ വാണിജ്യ രീതികൾ ഉറപ്പാക്കുന്നതിനും, ഉപഭോക്താക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളെ തുടർന്നാണ് ഷോറൂം വീണ്ടും തുറന്നത്.കമ്പനി കൈക്കൊണ്ട തിരുത്തൽ നടപടികൾ താഴെ പറയുന്നവയാണ്: * 10 ലക്ഷം ഖത്തർ റിയാലിന്റെ അടിയന്തര സ്പെയർ പാർട്‌സ് നൽകി * കമ്പനിക്കെതിരെയുള്ള എല്ലാ പരാതികളും പരിഹരിച്ചു * 3,24,000 ഖത്തർ റിയാൽ പിഴ അടച്ചു * സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി ഒരു പുതിയ മെയിന്റനൻസ് സെന്റർ തുറക്കാൻ തീരുമാനമായി. സ്പെയർ പാർട്‌സ് നൽകാത്തതിനും സേവനങ്ങൾ വൈകിപ്പിച്ചതിനും ഉൾപ്പെടെ നിരവധി നിയമലംഘനങ്ങളെ തുടർന്ന് താൽക്കാലികമായി അടച്ചുപൂട്ടിയ ഷോറൂമാണ് ഇപ്പോൾ തുറന്നത്. റെഗുലേറ്ററി ഇൻസ്പെക്ഷനുകളിൽ 300-ൽ അധികം പരാതികളും 45 ഓളം ആവർത്തിച്ചുള്ള നിയമലംഘനങ്ങളും രേഖപ്പെടുത്തിയിരുന്നു.ഉപഭോക്തൃ സംരക്ഷണ നിയമം നടപ്പിലാക്കാനുള്ള പ്രതിബദ്ധത മന്ത്രാലയം വീണ്ടും ഉറപ്പിച്ചു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *