Posted By Krishnendhu Sivadas Posted On

ഇനി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ മിസ്സാകില്ല ; വരുന്നൂ മാറ്റങ്ങൾ

പുതിയ ഫീച്ചറുമായി മെറ്റ (Meta) വാട്സ്ആപ്പ് (WhatsApp) ഉപഭോക്താക്കളിലേക്ക് എത്തുന്നു. ഇനി നിങ്ങളുടെ പ്രിയപ്പെട്ടവരുടെ വാട്സ്ആപ്പ് സ്റ്റാറ്റസുകൾ (WhatsApp Status) മിസ്സാകില്ല. തിരഞ്ഞെടുത്ത കോൺടാക്റ്റുകൾ പുതിയ സ്റ്റാറ്റസ് പോസ്റ്റ് ചെയ്യുമ്പോൾ അലേർട്ട് (Alert) ലഭിക്കുന്ന ഫീച്ചറാണ് വാട്സ്ആപ്പിൽ വരാൻ പോകുന്നത്. ആൻഡ്രോയ്ഡ് ബീറ്റാ വേർഷനായ 2.24.22.21-ൽ ഈ ഫീച്ചർ ഇപ്പോൾ ലഭ്യമാണ്.പുതിയ സ്റ്റാറ്റസ് അലേർട്ട് ഫീച്ചർ എങ്ങനെ പ്രവർത്തിക്കും?ഈ പുതിയ ഫീച്ചർ വഴി, നിങ്ങൾ തിരഞ്ഞെടുക്കുന്ന കോൺടാക്റ്റുകൾ സ്റ്റാറ്റസ് അപ്‌ഡേറ്റ് ചെയ്യുമ്പോൾ ഉടൻതന്നെ നോട്ടിഫിക്കേഷനുകൾ (Notifications) ലഭിക്കും. ഇത് ഓൺ (On) ചെയ്യുന്നതിനായി, ഒരു കോൺടാക്റ്റിന്റെ സ്റ്റാറ്റസ് വിൻഡോയിൽ (Status Window) തന്നെ പ്രത്യേക ഓപ്ഷൻ ലഭ്യമാകും. ഈ ഓപ്ഷൻ തിരഞ്ഞെടുക്കുന്നതിലൂടെ, ആ വ്യക്തി പുതിയ സ്റ്റാറ്റസ് ഇടുമ്പോൾ നിങ്ങൾക്ക് ഉടനടി നോട്ടിഫിക്കേഷൻ ലഭിക്കുംനോട്ടിഫിക്കേഷൻ വിവരങ്ങളും സ്വകാര്യതയുംഈ നോട്ടിഫിക്കേഷനിൽ സ്റ്റാറ്റസ് പോസ്റ്റ് ചെയ്ത ആളുടെ പേരും പ്രൊഫൈൽ ചിത്രവും കാണാൻ സാധിക്കും. അതിനാൽ വാട്സ്ആപ്പ് ആപ്പ് തുറക്കാതെ തന്നെ ആരാണ് പുതിയ സ്റ്റാറ്റസ് ഇട്ടതെന്ന് എളുപ്പത്തിൽ മനസ്സിലാക്കാൻ കഴിയും. എപ്പോൾ വേണമെങ്കിലും ഈ നോട്ടിഫിക്കേഷനുകൾ ഓഫ് ചെയ്യാനും സാധിക്കും. അതിനായി അതേ സ്റ്റാറ്റസ് വിൻഡോയിൽ പോയി “മ്യൂട്ട് നോട്ടിഫിക്കേഷൻ” ഓപ്ഷൻ തിരഞ്ഞെടുത്താൽ മതി.മറ്റൊരാളുടെ സ്റ്റാറ്റസ് അപ്‌ഡേറ്റുകൾക്കായി അലേർട്ടുകൾ ഓൺ ചെയ്യുന്നത് ഒരു സ്വകാര്യ കാര്യമായിരിക്കും. അതായത്, നിങ്ങൾ അവരുടെ സ്റ്റാറ്റസ് അലേർട്ടുകൾ ഓൺ ചെയ്തിട്ടുണ്ടെന്ന് അവർക്ക് ഒരിക്കലും അറിയാൻ കഴിയില്ല. ഇത് നിങ്ങളുടെ സ്വകാര്യത പൂർണ്ണമായും ഉറപ്പാക്കുന്നു. ഉപയോക്താക്കൾക്ക് അവരുടെ താൽപ്പര്യങ്ങൾക്കനുസരിച്ച് വാട്സ്ആപ്പ് ഉപയോഗിക്കാൻ ഈ ഫീച്ചർ സഹായിക്കും.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *