
ഏറ്റവും കൂടുതൽ പൊതു അവധികൾ ഉള്ള രാജ്യം ഏതാണെന്നു അറിയാമോ????ഇന്ത്യയ്ക്ക് എത്ര പൊതു അവധികൾ ഉണ്ടായിരിക്കും?
പൊതു അവധികൾ ഒരു രാജ്യത്തിന്റെ സംസ്കാരം, മതപരമായ വൈവിധ്യം, ചരിത്രപരമായ നാഴികക്കല്ലുകൾ എന്നിവയെ ആശ്രയിച്ചിരിക്കും എന്ന് അറിയാമല്ലോ.. ചില രാജ്യങ്ങൾ മതപരമായ ആചാരങ്ങൾക്ക് പ്രാധാന്യം നൽകുമ്പോൾ, മറ്റുചില രാജ്യങ്ങൾ ദേശീയ സ്വാതന്ത്ര്യം, സീസണൽ ആഘോഷങ്ങൾ, അല്ലെങ്കിൽ സാംസ്കാരിക പൈതൃകം എന്നിവയ്ക്കായിരിക്കും മുൻതൂക്കം നൽകുക. അവധികളുടെ എണ്ണം വളരെ വ്യത്യാസപ്പെട്ടിരിക്കുന്നു, ഇത് അതാത് രാജ്യങ്ങളുടെ സാമൂഹിക മുൻഗണനകളെയും പാരമ്പര്യങ്ങളെയും പ്രതിഫലിപ്പിക്കുന്നു. ആത്മീയപരമായ ചടങ്ങുകൾ മുതൽ ദേശഭക്തിപരമായ ആഘോഷങ്ങൾ വരെ ഇതിൽ പെടും.നോക്കാം ഏറ്റവും കൂടുതൽ പൊതു അവധികളുള്ള 7 രാജ്യങ്ങളെ പരിചയപ്പെടാം.നേപ്പാൾ- 35 ഡേയ്‌സ്ഇറാൻ-26 ഡേയ്‌സ്മ്യാന്മാർ -25 ഡേയ്‌സ്ശ്രീലങ്ക – 25 ഡേയ്‌സ്ബംഗ്ലാദേശ് – 22 ഡേയ്‌സ്കമ്പോഡിയ – 21 ഡേയ്‌സ്ഇന്ത്യ -21 ഡേയ്‌സ്

Comments (0)