
മത്സ്യബന്ധന വലയിൽ കുടുങ്ങിയ കടലാമ ചത്തു
ദോഹ, ഖത്തർ: ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തിയ കടലാമ ചത്തതായി പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം (MoECC) റിപ്പോർട്ട് ചെയ്തു.സമുദ്ര പരിസ്ഥിതിയും വന്യജീവികളെയും സംരക്ഷിക്കുന്നതിനുള്ള മന്ത്രാലയത്തിന്റെ തുടർച്ചയായ ശ്രമങ്ങളുടെ ഭാഗമായി മന്ത്രാലയത്തിലെ മറൈൻ പ്രൊട്ടക്ഷൻ ഡിപ്പാർട്ട്‌മെൻ്റ് സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.തുറന്ന കടലിൽ ഉപേക്ഷിക്കപ്പെട്ട മത്സ്യബന്ധന വലയിൽ കുടുങ്ങിയാണ് കടലാമ ചത്തതെന്നും ശ്വാസം കിട്ടാതെയാണ് ജീവൻ നഷ്ടപ്പെട്ടതെന്നും മന്ത്രാലയം പ്രസ്താവനയിൽ അറിയിച്ചു.മത്സ്യത്തൊഴിലാളികളും കടലിൽ പോകുന്നവരും പരിസ്ഥിതിയോട് ഉത്തരവാദിത്തത്തോടെ പെരുമാറണമെന്ന് മന്ത്രാലയം അഭ്യർത്ഥിച്ചു.മത്സ്യബന്ധനത്തിനു ശേഷം എല്ലാ ഉപകരണങ്ങളും തിരികെ കൊണ്ടുപോകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും, ഉപകരണങ്ങളോ വലകളോ കടലിൽ ഉപേക്ഷിക്കാതെ സമുദ്രജീവികളെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും മന്ത്രാലയം ആവർത്തിച്ചു.

Comments (0)