
ഫിഫ ലോകകപ്പിനുള്ള വിസ അപേക്ഷകൾ ക്ഷണിച്ച് ദോഹയിലെ യുഎസ് എംബസി
ദോഹ: 2026-ലെ ഫിഫ ലോകകപ്പ് അടുത്തിരിക്കെ, യുഎസ് മണ്ണിൽ നടക്കുന്ന മത്സരങ്ങളിൽ പങ്കെടുക്കുന്നതിനുള്ള യാത്രാ ആസൂത്രണങ്ങളുടെ ഭാഗമായി യൂ എസ് വിസയ്ക്കായി അപേക്ഷിക്കാമെന്ന് ദോഹയിലെ യുഎസ് എംബസി അറിയിച്ചു.ഖത്തറിലെ പൗരന്മാർക്കും താമസക്കാർക്കും യുഎസ് വിസയ്ക്ക് അപേക്ഷിക്കാൻ രണ്ട് വ്യത്യസ്ത വഴികളാണ് ഈ അറിയിപ്പിലൂടെയുള്ളത്.ഖത്തരി പൗരന്മാർ യാത്ര പുറപ്പെടുന്നതിന് 72 മണിക്കൂർ മുമ്പെങ്കിലും ഒരു ഇലക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷന്‍ (ഇഎസ്ടിഎ) അപേക്ഷിക്കണം.ഇഎസ്ടിഎ പ്രോഗ്രാം, യോഗ്യതയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് 90 ദിവസം വരെ അമേരിക്കയിൽ വിനോദസഞ്ചാരത്തിനോ ബിസിനസ്സിനോ വേണ്ടി യാത്ര ചെയ്യാൻ അനുമതിയുണ്ട്.ഖത്തറിലെ താമസക്കാർക്ക് നടപടിക്രമങ്ങൾ വ്യത്യസ്തമാണ്.യുഎസ് വിസ ആവശ്യമുള്ളവർ എത്രയും വേഗം അപേക്ഷിക്കാൻ തുടങ്ങണമെന്ന് എംബസി അറിയിച്ചു.പ്രത്യേകിച്ച് ലോകകപ്പ് പോലുള്ള ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ലോക ഇവന്റ് ആയതുകൊണ്ട്, കാലതാമസം ഒഴിവാക്കാൻ നേരത്തെ തന്നെ അപേക്ഷിക്കാൻ തുടങ്ങാൻ എംബസി അറിയിപ്പ് നൽകി.2026-ലെ ഫിഫ ലോകകപ്പിന് അമേരിക്ക, കാനഡ, മെക്സിക്കോ എന്നീ രാജ്യങ്ങൾ സംയുക്തമായി ആതിഥേയത്വം വഹിക്കും, കൂടാതെ നേരത്തെ തീരുമാനിച്ചിട്ടുള്ള മത്സരങ്ങൾ യുഎസിൽ നടക്കും.

Comments (0)