
ചൂടിന് കുളിരേകാൻ ഇന്ന് മഴ ലഭിക്കുമോ?
ഖത്തറിൽ ചിലയിടത്ത് ഇന്ന് മഴയ്ക്ക് സാധ്യത. ഖത്തറിലെ ചൂട് കൂടിയ കാലാവസ്ഥക്ക് ഇത് മൂലം ശമനം ഉണ്ടായേക്കാമെന്ന് കാലാവസ്ഥവകുപ്പ് അറിയിച്ചു.
അതേ സമയം പകൽ സമയത്ത് വളരെയധികം ചൂട് അനുഭവപ്പെടാമെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.കരയിൽ തെക്കുകിഴക്ക് നിന്ന് വടക്കുകിഴക്ക് വരെ 5 മുതൽ 15 നോട്ട് വേഗതയിലും ചില പ്രദേശങ്ങളിൽ പകൽ സമയത്ത് 25 നോട്ട് വേഗതയിലും കാറ്റ് വീശും. കടലിൽ, തെക്കുകിഴക്ക് നിന്ന് കിഴക്കോട്ട് 6 മുതൽ 16 നോട്ട് വേഗതയിലും കാറ്റ് വീശും.
ഖത്തറിന്റെ പല ഭാഗങ്ങളിലും താപനില 43 ഡിഗ്രി സെൽഷ്യസ് വരെ എത്തിയേക്കാം. രാത്രിയിൽ ഹ്യൂമിഡിറ്റിയും അനുഭവപ്പെടും. കരയിലും കടലിലും കാഴ്ച്ചപരിധി 4 മുതൽ 9 കിലോമീറ്റർ വരെയായിരിക്കും.ഞായറാഴ്ച , യുഎഇ, ഒമാൻ, സൗദി അറേബ്യ തുടങ്ങിയ അയൽ രാജ്യങ്ങളിൽ കനത്ത മഴ പെയ്തിരുന്നു.

Comments (0)