
ഖത്തർ യൂണിവേഴ്സിറ്റിയിൽ 6000 ത്തോളം വിദ്യാർത്ഥികളിൽ 30% വിദേശികൾ
ദോഹ: 2025ലെ പുതിയ സെമസ്റ്റർ ബിരുദ കോഴ്സുകളിലേക്ക് 6,000ത്തോളം വിദ്യാർത്ഥികൾക്ക് പ്രവേശനം നൽകിയതായി ഖത്തർ യൂണിവേഴ്സിറ്റി അറിയിച്ചു.ഈ മാസം 24 ന് ആദ്യ സെമെസ്റ്റർ ആരംഭിക്കും.70% ഖത്തർ പൗരന്മാരും 30 % വിദേശികളും ഉൾപ്പെടുന്നതാണ് ഇത്തവണത്തെ യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾ. ബിരുദ വിദ്യാർത്ഥികൾ, രണ്ടാം ബിരുദ വിദ്യാർത്ഥി കൾ,മറ്റു സർവകലാ ശാലകളിൽ നിന്ന് മാറ്റത്തിനായി അപേക്ഷിച്ചവരും ഉൾപ്പെടുന്നുണ്ട്.വിദ്യാഭ്യാസത്തിനു പുറമെ വിദ്യാർത്ഥികളുടെ കഴിവിനും, വ്യക്തിത്വവികാസത്തിനും മുൻതൂക്കം നൽകും. കൂടാതെ വൈവിധ്യമർന്ന അക്കാഡമിക് പ്രോഗ്രാകുകളും, സ്പെഷ്യൽ കോഴ്സുകളും ഉൾപ്പെടുത്തിയിട്ടുണ്ട്.വിദ്യാർത്ഥികൾ യൂണിവേഴ്സിറ്റി വെബ്സൈറ്റിൽ തങ്ങളുടെ അക്കൗണ്ട് വഴി പ്രവേശനം ഉറപ്പാക്കണമെന്നും കോളേജ് അധികൃതർ അറിയിച്ചു.

Comments (0)