സ്വർണ്ണക്കട്ടികളുടെ ഇറക്കുമതിക്ക് അമേരിക്ക തീരുവ ഏർപ്പെടുത്തിയതിനെതുടർന്ന്, സ്വർണ്ണ ഫ്യൂച്ചറുകൾ റെക്കോർഡ് ഉയരത്തിലെത്തി.
ഒരു നിശ്ചിത അളവ് സ്വർണ്ണം, ഭാവിയിലെ ഒരു തീയതിയിൽ, ഇന്ന് തീരുമാനിക്കുന്ന ഒരു വിലയ്ക്ക് വാങ്ങാനോ വിൽക്കാനോ ഉള്ള നിയമപരമായ കരാറുകളാണ് സ്വർണ്ണഫ്യൂച്ചറുകൾ . ഇത് സ്വർണ്ണം കൈവശം വെക്കാതെ തന്നെ സ്വർണ്ണ വിലയിലെ മാറ്റങ്ങളിൽ നിന്ന് ലാഭമുണ്ടാക്കാൻ നിക്ഷേപകരെ സഹായിക്കുന്നു.
ഗോൾഡ് ഫ്യൂച്ചർ വ്യാപാരം ഉയർന്ന അപകടസാധ്യതകൾ നിറഞ്ഞതാണ്. ലിവറേജ് ഉപയോഗിച്ച് വ്യാപാരം ചെയ്യുന്നതിനാൽ, വിലയിലെ ചെറിയ മാറ്റങ്ങൾ പോലും വലിയ ലാഭത്തിലേക്കോ നഷ്ടത്തിലേക്കോ നയിച്ചേക്കാം.
ജൂലൈ 31 ന് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷനിൽ നിന്നുള്ള കത്ത് പ്രകാരം ഒരു കിലോഗ്രാം സ്വർണ്ണക്കട്ടികളുടെ ഇറക്കുമതിക്ക് യുഎസ് തീരുവ ചുമത്തിയതായി ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഒരു കിലോഗ്രാം സ്വർണ്ണക്കട്ടിയും 100 ഔൺസ് സ്വർണ്ണക്കട്ടിയും ഉയർന്ന താരിഫിന് വിധേയമാക്കി കസ്റ്റംസ് കോഡിന് കീഴിൽ തരംതിരിക്കണമെന്ന് കത്തിൽ പറഞ്ഞിരുന്നു.
മറ്റ് വിലയേറിയ ലോഹങ്ങളിൽ, സ്പോട്ട് വെള്ളി ഔൺസിന് 0.3% കുറഞ്ഞ് 38.19 ഡോളറിലെത്തി, പ്ലാറ്റിനം 1.3% ഉയർന്ന് 1,350.98 ഡോളറിലെത്തി, പല്ലേഡിയം 0.4% കുറഞ്ഞ് 1,146.48 ഡോളറിലെത്തി.