ഖത്തർ ; അൽ റിഫയിൽ വലിയ തോതിലുള്ള ശുചീകരണ കാമ്പയിൻ സംഘടിപ്പിച്ചു.വന്യജീവികളെ സംരക്ഷിക്കുന്നതിനും സസ്യജാലങ്ങളെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് ശുചീകരണത്തിന് തുടക്കമിട്ടിരിക്കുന്നത്.ഭാവി തലമുറകൾക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയുടെ പ്രാധാന്യം ജനങ്ങളിൽ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി കൂടിയാണ് ക്യാമ്പയിൻ.രാജ്യത്തുടനീളമുള്ള കാട്ടുപ്രദേശങ്ങളും പുൽമേടുകളും വൃത്തിയാക്കി പുതു ജീവൻ നൽകുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. ജൈവ വൈവിധ്യം വർധിപ്പിക്കുമ്പോൾ ഭൂമി പുനർജീവിക്കുകയാണ്. അതിനാൽ ഇവയ്ക്ക് വളരാനുള്ള അന്തരീക്ഷം ഒരുക്കേണ്ടതും, പ്രകൃതിയെ മലീമസമാകുന്നതും ഒഴിവാക്കണം.മരുഭൂമി സന്ദർശകർക്ക് വൃത്തിയുള്ളതും, സുരക്ഷിതവുമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനായി പ്രദേശത്ത് മാലിന്യ നിർമ്മാർജനം നടത്തി. വനപ്രദേശങ്ങളിലേക്കും പാർക്കുകളിലേക്കും പോകുന്ന സന്ദർശകർ ശുചിത്വം പാലിക്കാനും മാലിന്യങ്ങൾ ഉപേക്ഷിക്കുന്നത് ഒഴിവാക്കാനും നിയുക്ത പ്രദേശങ്ങളിൽ അവ സംസ്കരിക്കാനും MoECC അഭ്യർത്ഥിച്ചു. ഭാവി തലമുറകൾക്കായി പ്രകൃതിയെ സംരക്ഷിക്കേണ്ടതുണ്ട്. അതിനായി എല്ലാവരുടെയും സഹകരണം ആവശ്യമാണെന്നും, ഇത് ഓരോരുത്തരുടെയും ഉത്തര വാദിത്തം കൂടിയാണെന്നും മന്ത്രാലയം ഓർമിപ്പിച്ചു.
കാടും മേടും മോടി പിടിപ്പിച്ച് ശുചീകരണ യക്ഞം ആരംഭിച്ചു ; വന്യ ജീവി, സസ്യ സംരക്ഷണം മുന്നിൽ കണ്ട് അൽ റിഫയിൽ ശുചീകരണ ക്യാമ്പയിൻ
On: August 10, 2025 4:57 PM
