Posted By Krishnendhu Sivadas Posted On

ഖത്തർ നാഷണൽ വിഷൻ 2030; അന്താരാഷ്ട്ര നിക്ഷേപകരാൽ നിറഞ്ഞ് ഖത്തർ

ദോഹ: ഖത്തർ അതിന്റെ സാമ്പത്തിക വൈവിധ്യവൽക്കരണ അജണ്ട ത്വരിതപ്പെടുത്തുന്നതിനാൽ, ന്യൂതന സാങ്കേതിക വിദ്യകൾ പൊതുരംഗത്ത് അതിവേഗം പ്രവർത്തികമാക്കികൊണ്ടുള്ള ഖത്തറിന്റ നേട്ടം ഗൾഫ് രാജ്യങ്ങളിലേക്ക് അന്താരാഷ്ട്ര നിക്ഷേപകരുടെ ശ്രദ്ധ ക്ഷണിക്കുന്നു.ഖത്തർ നാഷണൽ വിഷൻ 2030 ന്റെ ഭാഗമായി സിറ്റി സൗന്ദര്യ വൽക്കരണം,ഭിന്നശേഷി സൗഹൃദ ഗതാഗതം, ഡിജിറ്റലൈസേഷൻ, പൊതു ജീവിത നിലവാരം ഉൾപ്പെടെ സാങ്കേതികവിദ്യയിലൂന്നിയുള്ള ബഹുമുഖ സമീപനത്തിൽ ഖത്തർ വരുത്തിയ നൂതന മാറ്റങ്ങളാണ് നിക്ഷേപകരെ ഏറെ ആകർഷിക്കുന്നത്.അന്താരാഷ്ട്ര നിക്ഷേപരെ ലക്ഷ്യമിട്ട് വ്യാവസായിക രംഗത്തിന്റെ ഉന്നമനത്തിനായി ഖത്തർ ഗവണ്മെന്റ് നടത്തിയ നിക്ഷേപമാണ് ഇതിന്റെ പ്രധാന കാരണം. അന്താരാഷ്ട്ര നിക്ഷേപകരുടെ വൈവിധ്യമർന്ന മേഖലകളിലെ നിക്ഷേപങ്ങൾ വ്യവസായിക വിപ്ലവം സൃഷ്ടിക്കുമെന്നും ഇത് രാജ്യത്തെപുരോഗതിയിലേക്ക് നയിക്കുമെന്നുമാണ് ഖത്തർ നോക്കിക്കാണുന്നത്.ഖത്തറിന്റെ സാമ്പത്തിക അച്ചടക്കവും, ഭദ്രതയും, പുതിയ നയങ്ങളുമാണ് പുതിയ മാറ്റങ്ങൾക്ക് അടിത്തറ പാകുന്നത്.2030 ഓട് കൂടി 5 ബില്യൺ നിക്ഷേപകരെയാണ് ഖത്തർ ലക്ഷ്യമിടുന്നത്.വളരെ തന്ത്രപരവും സുസ്ഥിരവുമായ വികസനമാണ് ഖത്തർ നടപ്പിലാക്കികൊണ്ടിരിക്കുന്നത്.”ഗൾഫ് രാജ്യങ്ങളിലെ പ്രമുഖ ബിസിനസ് കേന്ദ്രമായി ഖത്തർ മാറിക്കൊണ്ടിരിക്കുകയാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *