Posted By Anu Staff Editor Posted On

ജപ്പാനിൽ ബാക്ടീരിയ അണുബാധ മൂലം ചികിത്സയ്ക്കെത്തുന്നവരുടെ എണ്ണം ഉയരുന്നു; കാരണം കണ്ടുപിടിക്കാനാകാതെ ആരോ​ഗ്യമേഖല

ജപ്പാനിൽ ബാക്ടീരിയ അണുബാധയുണ്ടാകുന്നവരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായേക്കുമെന്ന് ആരോ​ഗ്യമേഖലയിലെ വിദ​ഗ്ധർ. എന്നാൽ അണുബാധയുടെ കാരണം കണ്ടുപിടിക്കാൻ ഇനിയും വിദ​ഗ്ധർക്ക് സാധിച്ചിട്ടില്ല. സ്ട്രെപ്റ്റോകോക്കൽ ടോക്സിക് ഷോക്ക് സിൻഡ്രോം (എസ്‌ടിഎസ്എസ്) ജപ്പാനിൽ വ്യാപിച്ചേക്കുമെന്ന് മുന്നറിയിപ്പ്.

ജപ്പാനിലെ ​ഗവേഷക സ്ഥാപനമായ എൻഐഐഡി പുറത്തുവിട്ട കണക്ക് അനുസരിച്ച് കഴിഞ്ഞ വർഷം 941 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. എന്നാൽ 2024ൽ ആദ്യ രണ്ടുമാസങ്ങളിൽ 378 കേസുകൾ റിപ്പോർട്ട് ചെയ്തു. പ്രായമായവരിൽ അണുബാധ സ്ഥിരീകരിക്കുന്നത് ആശങ്കയുണ്ടാക്കുന്നതാണെന്ന് ആരോ​ഗ്യ വകുപ്പ് അറിയിച്ചു. കഴിഞ്ഞ വർഷം അണുബാധ നിർണയിച്ച 65നും 50നും മധ്യേ പ്രായമുള്ളവരിൽ മൂന്ന് ശതമാനം മരണത്തിന് കീഴടങ്ങിയെന്നാണ് കണക്ക്.

പ്റ്റോകോക്കസ് പയോജെൻസ് അഥവാ സ്ട്രെപ്പ് എ എന്നറിയപ്പെടുന്ന ബാക്ടീരിയ കുട്ടികളിൽ തൊണ്ടവേദനയാണ് ലക്ഷണമായി കാണിക്കുന്നത്. എന്നാൽ മുപ്പത് വയസിന് മുകളിൽ പ്രായമുള്ളവരിൽ ​ഗുരുതരമായ ആരോ​ഗ്യപ്രശ്നങ്ങൾക്ക് ബാക്ടീരിയ കാരണമാവുന്നുണ്ട്. പലർക്കും തൊണ്ടവേദന,ജലദോഷം, ടോൺസിലൈറ്റിസ്, ന്യുമോണിയ, മെനിഞ്ചൈറ്റിസ് എന്നിവ ഉൾപ്പെടെയുള്ള ലക്ഷണങ്ങൾ കാണാം. മറ്റ് ആരോ​ഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ രോ​ഗം വഷളാവാനും കാരണമാകുന്നു.

കൊവിഡ് കാലത്ത് സ്വീകരിച്ച അടിസ്ഥാന ശുചിത്വ മുൻകരുതലുകൾ ഇനിയും തുടരണമെന്ന് ജപ്പാനിലെ ആരോഗ്യ മന്ത്രാലയം ജനങ്ങളോട് ആഹ്വാനം ചെയ്തു. ശുചിത്വം പാലിക്കുക, ചുമയ്ക്കുമ്പോഴും തുമ്മുമ്പോഴും തുവാല ഉപയോ​ഗിക്കുക, സാമൂഹിക അകലം പാലിക്കുക തുടങ്ങിയ പ്രതിരോധ നടപടികൾ ജനങ്ങൾ സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രി കെയ്‌സോ ടകെമി ആവശ്യപ്പെട്ടു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *