Posted By Anu Staff Editor Posted On

ബെം​ഗളൂരുവിൽ ജലക്ഷാമം രൂക്ഷം; പലരും വർക്ക് ഫ്രം ഹോം, ഉപയോ​ഗിക്കുന്നത് മാളുകളിലെ ടോയ്ലറ്റുകൾ

ബെം​ഗളൂരുവിൽ ജലക്ഷാമം രൂക്ഷം. വർക്ക് ഫ്രം ഹോം ജീവനക്കാരേറെയും ജലദൗർലഭ്യം നിമിത്തം മാളുകളിലെ ടോയ്ലറ്റുകൾ ഉപയോ​ഗിക്കുന്നു. ജലം പാഴാക്കുന്നത് ഒഴിവാക്കാൻ ഭക്ഷണം വീടുകളിൽ വയ്ക്കാതെ ഓർഡർ ചെയ്യുകയാണ് ഭൂരിഭാ​ഗം പേരും. പല വിദ്യാഭ്യാസ സ്ഥാപനങ്ങളും പഠനം ഓൺലൈനാക്കി. അടിസ്ഥാന ആവശ്യങ്ങൾക്ക് പോലും വെള്ളം കിട്ടാത്തതിനാൽ പലരും താത്കാലികമായി സ്വദേശങ്ങളിലേക്ക് മടങ്ങാനാണ് താത്പര്യപ്പെടുന്നത്.

ബെം​ഗളൂരുവിൽ പ്രതിദിനം ഏകദേശം 2,800 മില്യൺ ലിറ്റർ ജലമാണ് ആവശ്യമായി വരുന്നത്. എന്നാൽ ആവശ്യത്തിന് ജലം ഇപ്പോൾ ലഭിക്കുന്നില്ലെന്ന് ബെം​ഗളൂരു നിവാസികൾ പറയുന്നു. ഭൂ​ഗർഭജലവും കാവേരി നദിയുമാണ് രാജ്യത്തി​ന്റെ സിലിക്കൺ വാലിയിലെ പ്രധാന ജലസ്രോതസുകൾ. എന്നാൽ മഴ പെയ്യാത്തത് മൂലം ജലവിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിയതാണ് ന​ഗരത്തിൽ ജലക്ഷാമം രൂക്ഷമാകാൻ കാരണമായത്. വിഷയം രാഷ്ട്രീയപ്രശ്നമായി ഉയർത്തിയിരിക്കുകയാണ് പ്രതിപക്ഷ പാ‍ർട്ടിയായ ബിജെപി. എന്നാൽ സംസ്ഥാനത്തി​ന്റെ വരൾച്ചാ സാഹചര്യത്തിൽ കേന്ദ്രസർക്കാർ ആവശ്യമായ ധനസഹായം നൽകുന്നില്ലെന്ന് കോൺ​ഗ്രസും കുറ്റപ്പെടുത്തുന്നു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *