Posted By Anu Staff Editor Posted On

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയ്ക്ക് അനുമതി നൽകണമെന്ന് കോടതി ഉത്തരവ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോയമ്പത്തൂരിലെ റോഡ് ഷോയ്ക്ക് അനുമതി നൽകണമെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവ്. സുരക്ഷാ കാരണങ്ങളാൽ അനുമതി നിഷേധിച്ച തമിഴ്നാട് സർക്കാരിന് ഹൈക്കോടതി നീക്കം തിരിച്ചടിയായി. റോഡ് ഷോയ്ക്ക് നിബന്ധനകളോടെ അനുമതി നൽകാൻ ഹൈക്കോടതി ഉത്തരവിട്ടു. ബിജെപി കോയമ്പത്തൂർ ജില്ലാ പ്രസിഡന്റ് നൽകിയ ഹർജിയിൽ ജസ്റ്റിസ് ആനന്ദ് വെങ്കിടേഷാണ് ഉത്തരവിട്ടത്. ഈ മാസം 18ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി നടത്താൻ നിശ്ചയിച്ചിരുന്ന റോഡ് ഷോയ്ക്കാണ് തമിഴ്നാട് പൊലീസ് സുരക്ഷാ കാരണങ്ങൾ ചൂണ്ടിക്കാട്ടി അനുമതി നിഷേധിച്ചിരുന്നത്. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *