Posted By admin Posted On

മാഫ് ഖത്തർ ഇഫ്താർ മീറ്റ് സംഘട്ടിപ്പിച്ചു

ദോഹ : ഖത്തറിൽ ഉള്ള മടപ്പള്ളിയിലെയും പരിസര പ്രദേശത്തുകരുടെയും സൗഹൃദ കൂട്ടായ്മയായ മാഫ് ഖത്തർ ഈവർഷത്തെ ഇഫ്താർ സാമൂചിതമായി ആഘോഷിച്ചു. ദോഹയിലെ മിയ പാർക്കിൽ വച്ച് സംഘട്ടിപ്പിച്ച ഇഫ്താർ മീറ്റിൽ സ്ത്രീകളും കുട്ടികളും ഉൾപ്പെട്ടെ നിരവധി പേർ പങ്കെടുത്തു .

മാഫ് ഖത്തർ പ്രസിഡന്റ്‌ ഷംസുദ്ധീൻ കൈനാട്ടി ആദ്യക്ഷത വഹിച്ച പരിപാടിയിൽ മാഫ് ഖത്തർ അഡ്വൈസറി ബോർഡ് ചെയർമാൻ കെ കെ മുസ്തഫ ഹാജി റംസാൻ സന്ദേശം നൽകി . വൈസ് ചെയർമാൻ പത്മരാജ് കൈനാട്ടി മുഖ്യ പ്രഭാഷണം നടത്തി. ജനറൽ സെക്രെട്ടറി യോജിഷ് കെ ടി കെ സ്വാഗതം പറഞ്ഞ ചടങ്ങിൽ ഷമീർ മടപ്പള്ളി , ഗോപകുമാർ വള്ളിക്കാട് റയീസ് മടപ്പള്ളി , ശിവൻ വള്ളിക്കാട് നൗഷാദ് വെള്ളികുളങ്ങര , നൗഫൽ ചോറോട് എന്നിവർ പ്രസംഗിച്ചു . ബൈജു മായ ,നജീബ് തുണ്ടിയിൽ , ശറഫുദ്ധീൻ ,അൽത്താഫ് വള്ളിക്കാട് , നിസാർ ചാലിൽ , റഹീം ഒഞ്ചിയം എന്നിവർ പരിപാടിക്ക് നേതൃത്വo നൽകി. ട്രഷറർ മദനി വള്ളിക്കാട് നന്ദി പറഞ്ഞു .*ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*https://chat.whatsapp.com/FvVK6Y2FREyA69T3draqT8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *