Posted By Anu Staff Editor Posted On

വാഹനത്തിന് നമ്പർപ്ലേറ്റ് ഇല്ലെങ്കിൽ ആർ.സി റദ്ദാക്കലും പിസിസിയും വേണ്ടിവരും

വാഹനങ്ങളുടെ നമ്പർപ്ലേറ്റിൽ കൃത്രിമം കാണിക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. നമ്പർപ്ലേറ്റ് മറച്ചുവയ്ക്കുക, മടക്കിവയ്ക്കുക, വ്യാജ നമ്പർപ്ലേറ്റ് ഉപയോഗിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് 3 മാസം മുതൽ 1 വർഷം വരെ ആർ.സി. സസ്‌പെൻഡ് ചെയ്യും. പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ആവശ്യപ്പെടും. എ.ഐ.ക്യാമറ ഉപയോഗിച്ചുള്ള വാഹന പരിശോധനയുടെ വിശകലനത്തെ തുടർന്നാണ് ട്രാൻസ്‌പോർട്ട് കമ്മിഷണറുടെ നിർദേശം.

2019 ഏപ്രിൽ ഒന്നിനുശേഷം നിർമിച്ച വാഹനങ്ങളിൽ നമ്പർപ്ലേറ്റ് ഇളക്കി മാറ്റിയ ശേഷം അനധികൃത നമ്പർപ്ലേറ്റ് ഘടിപ്പിച്ചതായി കണ്ടെത്തിയാൽ വാഹനത്തിന്റെ രജിസ്‌ട്രേഷൻ മൂന്നുമാസത്തേക്ക് സസ്‌പെൻഡ് ചെയ്യും. നമ്പർപ്ലേറ്റ് ഇല്ലാത്തപക്ഷം വാഹനത്തിന്റെ ആർ.സി.ഒരുവർഷത്തേക്ക് സസ്‌പെൻഡ് ചെയ്യും. കൂടാതെ പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റും ആവശ്യപ്പെടും. മാസ്ക്, റിബൺ, തുണി തുടങ്ങി എന്തെങ്കിലും ഉപയോ​ഗിച്ച് നമ്പർപ്ലേറ്റ് മറച്ചാലും നമ്പർപ്ലേറ്റ് മടക്കിവയ്ക്കുകയാണെങ്കിലും ആർ.സി. ആറ് മാസത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും ചെയ്യും. മറ്റുള്ള വാഹനങ്ങളുടെ നമ്പർപ്ലേറ്റ് ഘടിപ്പിച്ച് വാഹനം ഉപയോഗിക്കുന്നെന്നു കണ്ടെത്തിയാൽ ആർ.സി. ഒരു വർഷത്തേക്ക് സസ്‌പെൻഡ് ചെയ്യുകയും പൊലീസ് കേസെടുക്കുകയും ചെയ്യും.

നിയമലംഘനം എ.ഐ.ക്യാമറയിൽ പതിഞ്ഞാലും, നമ്പർപ്ലേറ്റിൽ കൃത്രിമം കാട്ടുന്നതിലൂടെ വാഹനം തിരിച്ചറിയാൻ കഴിയാത്ത സാഹചര്യമുണ്ട്. അതിനാൽ കുറ്റം ചെയ്യുന്നവർക്കാകില്ല നോട്ടീസ് ലഭിക്കുന്നത്. ഇതു പരിഹരിക്കാനാണ് ട്രാൻസ്‌പോർട്ട് കമ്മിഷണർ നടപടിക്കുള്ള നിർദേശം നൽകിയത്. പിഴയായി നൽകിയ ചെലാൻ തെറ്റാണെന്നു ബോധ്യപ്പെട്ടാൽ വാഹന ഉടമകളെ ബുദ്ധിമുട്ടിക്കാതെ അത് റദ്ദാക്കാൻ ഉടൻ നടപടി സ്വീകരിക്കണമെന്നും നിർദേശമുണ്ട്. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *