Posted By Anu Staff Editor Posted On

സംസ്ഥാനത്ത് ചൂട് കൂടുന്നു, മധ്യകേരളത്തിൽ താപനില 40 ഡി​ഗ്രി സെൽഷ്യസ് പിന്നിട്ടു

കേരളത്തിൽ ചൂട് കൂടുന്നു. മധ്യകേരളത്തിലെ താപനില 40 ഡി​ഗ്രിസെൽഷ്യസ് പിന്നിട്ടു. പത്തനംതിട്ടയിലെ തിരുവല്ലയിൽ ഓട്ടോമാറ്റിക് കാലാവസ്ഥാ സ്റ്റേഷനിൽ ഉച്ചസമയത്തെ താപനില 40.5 ഡിഗ്രി വരെ രേഖപ്പെടുത്തി. രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ താപനില ഇപ്പോൾ അനുഭവപ്പെടുന്നത് തിരുവല്ല ഉൾപ്പെടുന്ന പടിഞ്ഞാറൻ മേഖലയിലാണ്. കേരളത്തിലെ ഏറ്റവും ഉയർന്ന താപനില കഴിഞ്ഞ 2 ദിവസമായി തൃശൂർ വെള്ളാനിക്കയിലാണ് രേഖപ്പെടുത്തുന്നത് 39.8 ഡി​ഗ്രി. മീനമാസം ആരംഭിക്കും മുൻപേ ഇത്രയും ചൂട് ഇതിനു മുൻപ് അനുഭവപ്പെട്ടിട്ടില്ലെന്നു ജില്ലയിലെ കാലാവസ്ഥാ നിരീക്ഷകർ അഭിപ്രായപ്പെടുന്നു.

സൂര്യനിൽ നിന്നുള്ള അൾട്രാവയലറ്റ് (യുവി) കിരണങ്ങളുടെ തോത് വർധിച്ചിട്ടുണ്ട്. അന്തരീക്ഷത്തിലെ ഈർപ്പത്തിന്റെ തോത് കൂടുന്നതും യുവി തോത് കൂടുന്നതും താപനില ഉയർത്താൻ കാരണമാകും. യഥാർഥ ചൂട് 37 ഡിഗ്രിയും അന്തരീക്ഷ ആർദ്രതയുടെ തോത് 50% ആണെങ്കിൽ തന്നെ ഫലത്തിൽ 45 ഡിഗ്രി പൊള്ളൽ അനുഭവപ്പെടാമെന്നാണു വിദ​ഗ്ധർ പറയുന്നത്. ടാർ – കോൺക്രീറ്റ് പ്രതലങ്ങളുടെ വർധനവും വാഹന എസികളിൽ നിന്നും വാഹന ഉപരിതലത്തിലെ ലോഹഭാഗങ്ങളിൽ നിന്നുമുള്ള ചൂടും സംസ്ഥാനത്തെ പച്ചപ്പും ഹരിതാഭയും കുറഞ്ഞതുമെല്ലാം ചൂട് കൂടാൻ ഇടയാക്കുന്നുണ്ട്. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *