Posted By admin Posted On

കിസ്‍വ ഖത്തർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു

ദോഹ : വടകര, കുഞ്ഞിപ്പള്ളി കോറോത്ത് റോഡ് ദാറുസ്സലാം മഹൽ നിവാസികളുടെ

ഖത്തറിലെ കൂട്ടായ്മയായ കിസ്‌വ ഖത്തർ ഇഫ്താർ മീറ്റ് സംഘടിപ്പിച്ചു, അഴിയൂർ പഞ്ചായത്തിൽ നിന്നും ആദ്യമായി ഖത്തറിൽ എത്തി അരനൂറ്റാണ്ട് പ്രവാസിയായ എസ് പി യൂസഫ് ഹാജി സാഹിബിനെ ആദരിക്കുന്ന ചടങ്ങും നടന്നു . ഐൻ ഖാലിദിലെ ടേസ്റ്റി റെസ്റ്റോറന്റ് കോൺഫറൻസ് ഹാളിൽ വച്ച് നടന്ന പരിപാടിയിൽ സമീൽ ഹസ്സൻ ഖിറാഅത് ഓതി. തുടർന്നുള്ള പരിപാടിയിൽ സെക്രട്ടറി അഫ്സർ സി പി സ്വാഗതവും ,പ്രസിഡന്റ് ഫിർദൗസ് കായക്കൽ അധ്യക്ഷതയും വഹിച്ചു . രക്ഷാധികാരി അഷ്റഫ് റയ്യാൻ ഉത്ഘാടനം നിർവ്വഹിച്ചു,തുടർന്ന് അഷറഫ് റയ്യാൻ എസ് പി യൂസുഫ് ഹാജിയെ മൊമെന്റോ നൽകി ആദരിച്ചു . മൻസൂർ പി ,നൗഷാദ് മദീന ,നിഹാർ നൗഫൽ, ഫൈസൽ വമ്മേരി എന്നിവർ ആശംസ അർപ്പിച്ചു സംസാരിച്ചു . ഷാനിദ് എ പി നന്ദി പറഞ്ഞു. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കൊറോത്റോഡ് പ്രദേശത്തെ നിരവധി പേർ പരിപാടിയിൽ പങ്കെടുത്തു.*ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*https://chat.whatsapp.com/FvVK6Y2FREyA69T3draqT8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *