Posted By Anu Staff Editor Posted On

ഹാക്കിം​ഗിന് വേറിട്ട മാർ​ഗം; പബ്ലിക് ഫോൺ ചാർജിം​ഗ് പോർട്ടുകൾ ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സർക്കാർ

പൊതുയിടങ്ങളിലെ ഫോൺ ചാർജിം​ഗ് പോർട്ടുകൾ ഉപയോ​ഗിക്കുന്നവർക്ക് മുന്നറിയിപ്പുമായി ഇന്ത്യൻ സർക്കാർ. വിമാനത്താവളം, കഫേ, ഹോട്ടൽ, ബസ് സ്റ്റാൻഡ് തുടങ്ങിയ സ്ഥലങ്ങളിലെ ചാർജിം​ഗ് പോർട്ടുകൾ ഉപയോ​ഗിക്കുമ്പോൾ ശ്രദ്ധ ചെലുത്തണമെന്ന് കേന്ദ്രസർക്കാർ മുന്നറിയിപ്പ് നൽകി. പൊതുസ്ഥലത്തെ യുഎസ്ബി ചാർജിങ് പോർട്ടുകൾ സൈബർ ക്രിമിനലുകൾ ദുരുപയോഗം ചെയ്യാൻ സാധ്യതയുള്ളതിനാലാണ് ഐടി മന്ത്രാലയവുമായി ബന്ധപ്പെട്ട കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീമിന്റെ മുന്നറിയിപ്പ്. വ്യക്തി വിവരങ്ങൾ ശേഖരിക്കാനും ഫോണുകളെ തകരാറിലാക്കുന്ന പ്രോഗ്രാമുകൾ ഉപകരണങ്ങളിൽ ഇൻസ്റ്റാൾ ചെയ്യാനും സൈബർ ക്രിമിനലുകൾ പബ്ലിക് ചാർജിങ് സ്റ്റേഷനുകൾ ഉപയോഗിക്കുന്നുണ്ടെന്ന് കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം പറയുന്നു. ‘ജൂസ് ജാക്കിങ്’ എന്നാണ് യുഎസ്ബി ഉപയോഗിച്ചുള്ള ഈ ഹാക്കിങ് രീതിയെ വിളിക്കുന്നത്.

പബ്ലിക് ഫോൺ ചാർജിം​ഗ് പോർട്ടുകളുമായി ബന്ധിപ്പിക്കേണ്ടി വന്നാൽ പരിചിതമല്ലാത്ത ഉപകരണങ്ങളുമായി മൊബൈൽ ബന്ധിപ്പിക്കാതിരിക്കുക, ഫോൺ ലോക്ക് ചെയ്യുക, ഫോൺ ഓഫ് ചെയ്ത് ചാർജ് ചെയ്യുക എന്ന നിർദേശവും നിങ്ങളുടെ ഫോൺ സുരക്ഷിതമായിരിക്കാൻ പവർ ബാങ്കുകൾ കൊണ്ടുനടക്കുകയെന്ന നിർദേശവും ഇന്ത്യൻ സർക്കാർ അഭിപ്രായപ്പെട്ടു. സൈബർ കുറ്റകൃത്യങ്ങൾ www.cybercrime.gov.in എന്ന സൈറ്റിലോ 1930 എന്ന നമ്പറിലോ വിളിച്ച് റിപ്പോർട്ട് ചെയ്യാം. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *