Posted By Anu Staff Editor Posted On

ഖത്തർ സ്റ്റാർസ് ലീ​ഗിൽ ചരിത്രമെഴുതി മലയാളി താരം

ഖത്തർ സ്റ്റാർസ് ലീ​ഗിൽ കളിക്കുന്ന ആദ്യ ഇന്ത്യക്കാരനായി കണ്ണൂർ സ്വദേശി. വളപട്ടണം തഹ്സിൻ ജംഷിദാണ് ചാമ്പ്യൻ ക്ലബ് അൽ ദുഹൈലിനു വേണ്ടി ബൂട്ടു കെട്ടിയത്. ഞായറാഴ്ച നടന്ന കളിയിൽ 88ാം മിനിറ്റിൽ പകരക്കാരനായിറങ്ങിയ താരം 12 മിനിറ്റോളം പന്തുതട്ടി മികച്ച നീക്കങ്ങളും നടത്തി. ക്ലബിന്റെ അണ്ടർ 19 താരമായിരിക്കെയാണ് കോച്ച് സീനിയർ ടീമിലേക്ക് ക്ഷണിക്കുന്നതും അവസരം നൽകുന്നതും. ഖത്തർ ദേശീയ ടീമിനായി അണ്ടർ 16, അണ്ടർ 17, അണ്ടർ 19 വിഭാഗങ്ങളിലും തഹ്സിൻ കുപ്പായമണിഞ്ഞിട്ടുണ്ട്. കഴിഞ്ഞ അണ്ടർ 17 ഏഷ്യൻ കപ്പിലും കളിച്ചിരുന്നു. ഖത്തറിലാണ് തഹ്സിൻ ജനിച്ചു വളർന്നത്. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *