Posted By Anu Staff Editor Posted On

ഇന്നുമുതൽ രാജ്യത്ത് ചൂട് കൂടുമെന്ന് മുന്നറിയിപ്പ് നൽകി ഖത്തർ കാലാവസ്ഥ വകുപ്പ്

ഖത്തറിൽ ഇന്ന് മുതൽ കാലാവസ്ഥയിൽ മാറ്റമുണ്ടാകുമെന്നും ചൂടേറുമെന്നും മുന്നറിയിപ്പ് നൽകി കാലാവസ്ഥാ വകുപ്പ്. രണ്ടാം ഹമീം എന്നറിയപ്പെടുന്ന മുഖദ്ദം നക്ഷത്രം കണ്ടതിനാൽ കാലാവസ്ഥയിൽ മാറ്റം വരുമെന്ന് കേന്ദ്രം അറിയിച്ചു. 13 ദിവസമാണ് ഈ നക്ഷത്രത്തി​ന്റെ ഉദയം നീണ്ടുനിൽക്കുക. ഈ കാലയളവിൽ വടക്കുപടിഞ്ഞാറൻ കാറ്റ് വർദ്ധിക്കുവാനും ഇടയ്ക്കിടെ ഇടിയും മഴയും മണൽക്കാറ്റും ഉണ്ടാകാനും സാധ്യതയുണ്ട്. ബുധനാഴ്ചത്തെ കാലാവസ്ഥ ഭാഗികമായി മേഘാവൃതമായിരിക്കുമെന്നും രാജ്യത്തിൻ്റെ തെക്ക് ഭാഗങ്ങളിൽ ചിലയിടങ്ങളിൽ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *