Posted By Anu Staff Editor Posted On

രാജ്യത്തെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിൽ പട്രോളിം​ഗുമായി ഖത്തർ

ഖത്തറിലെ പുൽമേടുകളിലും പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലും പട്രോളിം​ഗ് നടത്താൻ പദ്ധതിയിട്ട് പരിസ്ഥിതി, കാലാവസ്ഥാ വ്യതിയാന മന്ത്രാലയം. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് പാരിസ്ഥിതിക നിയമങ്ങൾ പാലിക്കുന്നതും ആ പ്രദേശങ്ങളിലെ സന്ദർശകരുടെ സുരക്ഷയും ഉറപ്പാക്കുന്നതിനുമായാണ് പട്രോളിം​ഗ് നടത്തുക. രാജ്യത്തി​ന്റെ മൊത്തം വിസ്തൃതിയുടെ 23.6% വന്യജീവികൾക്കും സസ്യജന്തുജാലങ്ങൾക്കും പ്രാധാന്യമുള്ള സംരക്ഷിത മേഖലകളാണ്. 12 സംരക്ഷിത പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുണ്ട്. ഇവിടങ്ങളിലെല്ലാം പട്രോളിം​ഗ് നടത്തുമെന്ന് മന്ത്രാലയം അറിയിച്ചു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *