Posted By Anu Staff Editor Posted On

‘ഗ്രീൻ ലെയ്‌സ്‌വിംഗ്’ ആശങ്കകൾ തള്ളി ഖത്തർ ആരോ​ഗ്യമന്ത്രാലയം

‘ഗ്രീൻ ലെയ്‌സ്‌വിംഗ്’ പ്രാണികളെ കുറിച്ചുള്ള ആശങ്കകൾ തള്ളി ഖത്തർ പൊതുജനാരോഗ്യ മന്ത്രാലയം. ഈ ഇനത്തിലുള്ള പ്രാണികൾ മനുഷ്യർക്കും മൃഗങ്ങൾക്കും ഒരു പോലെ അപകടം സൃഷ്ടിക്കുമെന്ന സോഷ്യൽ മീഡിയ പ്രചാരണത്തെ തുടർന്നാണ് മന്ത്രാലയം പ്രസ്താവന പുറത്തിറക്കിയത്. ക്രിസോപ്പ പല്ലെൻസ് എന്ന ശാസ്ത്ര നാമമുള്ള ഗ്രീൻ ലെയ്‌സ്‌വിംഗ് പ്രാണികൾ വിഷരഹിതവും പരിസ്ഥിതി സൗഹൃദവുമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഇവ ഹാനികരമായ ചില കീടങ്ങളെ ഭക്ഷിക്കുന്നതിനാൽ കാർഷിക മേഖലയിൽ ​ഗുണകരമാകുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *