Posted By Anu Staff Editor Posted On

ഈദുൽ ഫിത്തറിൽ ജനന സർട്ടിഫിക്കറ്റുകൾക്ക് അപേക്ഷിക്കേണ്ടത് ഓൺലൈനായി

ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് നവജാതശിശുക്കൾക്കുള്ള ജനന സർട്ടിഫിക്കറ്റ് അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം. ഈദ് അവധിദിനങ്ങളിൽ ജനന സർട്ടിഫിക്കറ്റിനായുള്ള അപേക്ഷകൾ ഓൺലൈനായി മാത്രമേ സ്വീകരിക്കുകയുള്ളൂവെന്നും മന്ത്രാലയം അറിയിച്ചു. സർട്ടിഫിക്കറ്റുകൾ വുമൺസ് ഹെൽത്ത് ആൻ്റ് റിസർച്ച് സെൻ്ററിലെ നവജാതശിശു രജിസ്ട്രേഷൻ ഓഫീസിൽ നിന്ന് രാവിലെ 8:30 നും 12 നും ഇടയിൽ കൈപ്പറ്റാം അല്ലെങ്കിൽ ഖത്തർ പോസ്റ്റ് വഴിയും കൈപ്പറ്റാവുന്നതാണ്. കൂടാതെ, ഈദ് അൽ-ഫിത്തർ അവധിദിനങ്ങളിൽ മരണ സർട്ടിഫിക്കറ്റുകൾ നൽകുന്നതിനുള്ള സേവനങ്ങൾ രാവിലെ 8:30 മുതൽ ഉച്ചയ്ക്ക് 12 വരെ മാനുഷിക സേവനങ്ങളുടെ ഓഫീസിൽ ലഭ്യമാകും. ജനന-മരണ കമ്മിറ്റിയുടെ പ്രവർത്തനങ്ങൾ പെരുന്നാൾ അവധിയിലുടനീളം താൽക്കാലികമായി നിർത്തിവയ്ക്കുമെന്നും മന്ത്രാലയം അറിയിച്ചു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *