Posted By Anu Staff Editor Posted On

ഖത്തറിൽ പുതുതായി അനുവദിച്ച ബിൽഡിം​ഗ് പെർമിറ്റുകളിൽ വർധന

ഖത്തറിലെ പ്ലാനിംഗ് ആൻഡ് സ്റ്റാറ്റിസ്റ്റിക്സ് അതോറിറ്റി പുറത്തുവിട്ട ഏറ്റവും പുതിയ കണക്കുകൾ പ്രകാരം രാജ്യത്ത് പുതുതായി അനുവദിച്ച ബിൽഡിം​ഗ് പെർമിറ്റുകളുടെ എണ്ണത്തിൽ വർധന. കഴിഞ്ഞ മാസത്തേക്കാൾ എട്ട് ശതമാനമാണ് വർധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഫെബ്രുവരിയിൽ 689 ബിൽഡിം​ഗ് പെർമിറ്റുകൾ ഇഷ്യൂ ചെയ്തു. എന്നാൽ മാർച്ചിൽ വിവിധ മുനിസിപ്പാലിറ്റികളിൽ 747 ബിൽഡിംഗ് പെർമിറ്റുകൾ ഇഷ്യൂ ചെയ്തു. ഏറ്റവും കൂടുതൽ അനുമതി നൽകിയിരിക്കുന്നത് വില്ലകൾക്കായുള്ള പെർമിറ്റിനാണ്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *