Posted By Anu Staff Editor Posted On

കരിപ്പൂർ വിമാനത്താവളത്തിൽ നിന്നുള്ള യാത്രക്കാരുടെ കണക്കുകൾ ഇപ്രകാരം

കരിപ്പൂരിൽ നിന്നുള്ള വിമാന സർവീസുകളുടെ എണ്ണത്തിലും ചരക്കു നീക്കത്തിലും വൻ വർധനവ് രേഖപ്പെടുത്തി. 2023 ഏപ്രിൽ മുതൽ കഴിഞ്ഞ മാർച്ചു വരെ അന്താരാഷ്ട്ര – ആഭ്യന്തരതലത്തിൽ 33,20,250 യാത്രക്കാരാണ് കരിപ്പൂരിൽ നിന്ന് പറന്നത്. അതിൽ 26,76,932 അന്താരാഷ്ട്ര യാത്രക്കാരും 6,43,318 ആഭ്യന്തര യാത്രക്കാരുമാണ് കരിപ്പൂർ വിമാനത്താവളം വഴി കടന്നുപോയത്. മുൻവർഷത്തെ അപേക്ഷിച്ച് 11.3 ശതമാനമാണ് വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ചരക്കുനീക്കത്തിൽ 28.6 ശതമാനത്തിന്റെ വർധന രേഖപ്പെടുത്തി. 18,180 ടൺ അന്താരാഷ്ട്ര കാർഗോ കരിപ്പൂരിൽ നിന്ന് അയച്ചിട്ടുണ്ട്.

കഴിഞ്ഞവർഷം 24,418 വിമാനസർവീസുകൾ കരിപ്പൂരിലുണ്ടായി. അന്താരാഷ്ട്ര സർവീസുകൾ ഏഴു ശതമാനം വർധിച്ചു. ആഭ്യന്തര സർവീസുകൾ 1.5 ശതമാനം മാത്രമാണ് വർധിച്ചത്. മൊത്തം സർവീസുകളുടെ എണ്ണത്തിൽ 5.5 ശതമാനം വർധനയാണുണ്ടായത്. റൺവേ റീ കാർപെറ്റിം​ഗിന് ശേഷം വലിയ വിമാനങ്ങൾ തിരിച്ചുവന്നതാണ് യാത്രക്കാരുടെ എണ്ണം വർധിക്കാൻ കാരണമായത്.യുഎഇയിലെ വാർത്തകളും വിവരങ്ങളും തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക 
https://chat.whatsapp.com/IFwZd0YzoSVCnmIGPZS4b7

Comments (0)

Leave a Reply

Your email address will not be published. Required fields are marked *