Posted By ashwathi Posted On

യുഎഇയില്‍ ഒരു മാസം മുമ്പ് കാണാതായ പ്രവാസി മലയാളി യുവാവ് മരിച്ചനിലയില്‍

യുഎഇയില്‍ ഒരു മാസം മുമ്പ് കാണാതായ പ്രവാസി മലയാളി യുവാവ് മരിച്ചനിലയില്‍. അബുദാബിയില്‍ കാണാതായ ചാവക്കാട് ഒരുമനയൂര്‍ സ്വദേശിയായ പ്രവാസി യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒരു മാസമായി ആളെ കുറിച്ച് വിവരങ്ങളൊന്നുമില്ലായിരുന്നു. പൊലീസ് അന്വേഷണത്തില്‍ മൃതദേഹം കഴിഞ്ഞ ദിവസം മുസഫയിലെ ഷെമീലിന്റെ താമസസ്ഥലത്തിന് അടുത്തുനിന്ന് കണ്ടെത്തുകയായിരുന്നു. നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് കണ്ടെത്തിയ മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. മാര്‍ച്ച് 31 മുതലാണ് ഒരുമനയൂര്‍ കാളത്ത് സലീമിന്റെ മകന്‍ ഷെമിലിനെ (28 ) കാണാതായത്. എം.കോം ബിരുദധാരിയായ ഷെമില്‍ അബൂദാബിയിലെ കാര്‍ഡിഫ് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ട് എന്ന സ്ഥാപനത്തില്‍ അക്കൗണ്ടന്റ് ആയിരുന്നു. യുഎഇയിലെ വാർത്തകളും വിവരങ്ങളു തത്സമയം അറിയുവാൻ വാട്ട്‌സ്ആപ്പ് ഗ്രൂപ്പൽ അംഗമാകുക https://chat.whatsapp.com/EjhcbK10nz95RYCEOTO7FQ
മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റിയ പൊലീസാണ് ഷെമീല്‍ ജോലി ചെയ്യുന്ന സ്ഥാപനത്തെ വിവരം അറിയിച്ചത്. റൂമില്‍ കൂടെ താമസിക്കുന്നവര്‍ ജോലി കഴിഞ്ഞ് റൂമില്‍ തിരിച്ചെത്താത്തതിനെ തുടര്‍ന്നാണ് പരാതി നല്‍കിയിരുന്നത്. അബുദാബി മുസഫ ഇന്‍സ്ട്രിയല്‍ ഏരിയയിലാണ് ഷെമീല്‍ താമസിച്ചിരുന്നത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *