Posted By Anu Staff Editor Posted On

തിരഞ്ഞെടുപ്പ് ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി

തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണമെന്നു സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യക്കു സുപ്രീംകോടതി നിർദേശം നൽകി. കോടതി നിർദേശിച്ചാൽ മാത്രമേ വിവരങ്ങൾ വെളിപ്പെടുത്തൂ എന്ന നിലപാട് വേണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു. ബോണ്ടുകൾ സംബന്ധിച്ച എല്ലാ വിവരങ്ങളും വെളിപ്പെടുത്തണം. ബോണ്ടുകൾ സംബന്ധിച്ച വിവരങ്ങളൊന്നും മറച്ചു വച്ചിട്ടില്ലെന്നു വ്യക്തമാക്കി വ്യാഴാഴ്ചയ്ക്കുള്ളിൽ സത്യവാങ്മൂലം നൽകണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബെഞ്ച് നിർദേശിച്ചു. തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ച ഏറ്റവും ചെറിയ വിവരം പോലും പുറത്തു വരണം. ഒരു വിവരവും മറച്ചു വച്ചിട്ടില്ലെന്നു കോടതിക്ക് ഉറപ്പാക്കേണ്ടതുണ്ടെന്നും ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് പറഞ്ഞു.

തുടർന്ന് ഏതു രാഷ്ട്രീയ പാർട്ടിക്കാണു ബോണ്ടുകൾ ലഭിച്ചതെന്നു തിരിച്ചറിയാനുള്ള ആൽഫ ന്യൂമറിക് നമ്പരുകൾ വെളിപ്പെടുത്താമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ വ്യക്തമാക്കി. തിരഞ്ഞെടുപ്പു ബോണ്ടുകൾ സംബന്ധിച്ചു നൽകിയ വിവരങ്ങൾ പൂർണമല്ലെന്നു ചൂണ്ടിക്കാട്ടി സുപ്രീംകോടതി നേരത്തേ എസ്ബിഐക്കു നോട്ടിസ് നൽ‌കിയിരുന്നു. ചീഫ് ജസ്റ്റിസിനു പുറമേ ജഡ്ജിമാരായ സഞ്ജീവ് ഖന്ന, ബി.ആർ‌. ഗവായ്, ജെ.ബി. പർദിവാല, മനോജ് മിശ്ര എന്നിവരാണു ഭരണഘടന ബെഞ്ചിലുള്ളത്. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *