Posted By Anu Staff Editor Posted On

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലി​ന്റെ വീട്ടിൽ മോഷണം

പുരാവസ്തു തട്ടിപ്പുകേസിലെ പ്രതി മോൻസൻ മാവുങ്കലി​ന്റെ സീൽ ചെയ്ത വീട്ടിൽ മോഷണം. പൊലീസ് സീൽ ചെയ്തിരുന്ന വീട്ടിലാണ് മോഷണം നടന്നിരിക്കുന്നതെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. വ്യാജ പുരാവസ്തുക്കളും വിഗ്രഹങ്ങളും സൂക്ഷിച്ചിരുന്ന മോൻസന്റെ കലൂരിലെ വീട്ടിലാണ് മോഷണം നടന്നത്. ഇതിൽ വ്യാജ പുരാവസ്തുക്കളൊന്നും നഷ്ടമായിട്ടില്ലെന്നും വിലപിടിപ്പുള്ള സാധനങ്ങളാണ് മോഷണം പോയിരിക്കുന്നതെന്നും ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി. വൈ.ആർ. റസ്റ്റം പറഞ്ഞു.

നിലവിളക്കുകൾ, പഞ്ചലോഹത്തിലും ചെമ്പിലും തീർത്ത പ്രതിമകൾ തുടങ്ങിയ 15 വസ്തുക്കളാണ് മോഷണം പോയത്. വീടിന്റെ വാതികളോ ജനലുകളോ തകർത്തതായി കണ്ടെത്തിയിട്ടില്ല. അതിനാൽ, ഡ്യൂപ്ലിക്കേറ്റ് താക്കോൽ കൈവശമുള്ള ആളുകളാകാം മോഷണം നടത്തിയിരിക്കുന്നതെന്നാണ് ക്രൈംബ്രാഞ്ചി​ന്റെ സംശയം. കോടതി ഉത്തരവ് പ്രകാരം വീട്ടിലെ സാധനങ്ങൾ മാറ്റാൻ എത്തിയപ്പോഴാണ് മോഷണ വിവരം മനസിലായതെന്ന് ഡിവൈ.എസ്.പി. പറഞ്ഞു. ആദ്യം സെക്യൂരിറ്റി ഉണ്ടായിരുന്നെങ്കിലും പഴയ സാധനങ്ങളായതിനാൽ പിന്നീട് സുരക്ഷ ഒഴിവാക്കിയിരുന്നു. അതറിഞ്ഞാവണം മോഷണം നടത്തിയിരിക്കുന്നതെന്നും ഡിവൈ.എസ്.പി. കൂട്ടിച്ചേർത്തു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *