Posted By Anu Staff Editor Posted On

വാരാന്ത്യം വരെ മേഘാവൃതമായ കാലാവസ്ഥയ്ക്കും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയെന്ന് ഖത്തർ കാലാവസ്ഥ വകുപ്പ്

ഖത്തറിൽ കാലാവസ്ഥ വാരാന്ത്യം വരെ മേഘാവൃതമായി തുടരുമെന്നും ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പി​ന്റെ അറിയിപ്പ്. ചിലയിടങ്ങളിൽ ഇടിവെട്ടും അനുഭവപ്പെട്ടേക്കും. സരയത്ത് സീസൺ അടുത്ത ദിവസങ്ങളിൽ ആരംഭിക്കും. സീസൺ മെയ് പകുതി വരെ നീണ്ടുനിൽക്കും. ചുരുങ്ങിയ സമയത്തിനുള്ളിൽ വേഗത്തിലുള്ള സംവഹന മേഘ വികാസങ്ങളുണ്ടാകുന്നതാണ് സരയത്ത് സീസണി​ന്റെ പ്രത്യേകത. കൂടാതെ ശക്തമായ ഇടിമിന്നലോടു കൂടിയ മഴയും സീസണിൽ ഉണ്ടാകും. സരയത്ത് സീസണിൽ സാധാരണയായി ചിലയിടങ്ങളിൽ ശക്തമായ കാറ്റ് മൂലം പൊടി ഉയരാൻ സാധ്യതതയുണ്ട്. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *