Posted By Anu Staff Editor Posted On

ആദ്യ അന്താരാഷ്ട്ര സർവീസുമായി ആകാശ എയർ ദോഹയിൽ

ആദ്യ അന്താരാഷ്ട്ര സർവീസ് നടത്തി ഇന്ത്യൻ എയർലൈനായ ആകാശ എയർ. മുംബൈയിൽ നിന്ന് ദോഹയിലേക്കായിരുന്നു ആദ്യ സർവീസ്. ഉദ്ഘാടന ഫ്ലൈറ്റി​ന്റെ ചിത്രം പങ്കുവെച്ചുകൊണ്ട് എയർലൈനിന് ഹമദ് ഇ​ന്റർനാഷണൽ എയർപോർട്ട് സ്വാ​ഗതമരുളി. എയർപോർട്ടിലേക്ക് എത്തുന്ന 47ആം വിമാനമാണിത്. ആഴ്ചയിൽ നാല് സർവീസുകളാണ് ആകാശ എയർ നടത്തുക.

ബുധൻ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായാണ് എയർലൈൻ നോൺ സ്റ്റോപ്പ് സർവീസുകൾ നടത്തുന്നത്. QP71 ദോഹ – മുംബൈ വിമാനം, ഖത്തറിൽ നിന്ന് രാത്രി 8.40നാണ് പുറപ്പെടുക. ഇന്ത്യയിൽ പുലർച്ചെ 2.45ന് എത്തിച്ചേരും. അതേസമയം, മുംബൈ – ദോഹ QP70 വിമാനം ഇന്ത്യൻ സമയം 5.45ന് മുംബൈയിൽ നിന്ന് പുറപ്പെട്ട് ദോഹയിൽ രാത്രി 7.40നാണ് എത്തിച്ചേരുക. നിലവിൽ ഇന്ത്യയിലെ ഇരുപതോളം ന​ഗരങ്ങളിലേക്ക് ആകാശ എയർ സർവീസ് നടത്തുന്നുണ്ട്. താമസിയാതെ കുവൈറ്റ്, റിയാദ്, ജിദ്ദ എന്നിവിടങ്ങളിലേക്ക് ആകാശ സർവീസ് ആരംഭിക്കും. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *