Posted By admin Posted On

ഇഫ്താർ മീറ്റും സൗഹൃദ സംഗമവും-2024“ശ്രദ്ധേയമായി

ഖത്തർ KMCC ചങ്ങാരോത്ത് പഞ്ചായത്ത് കമ്മറ്റി സംഘടിപ്പിച്ച സൗഹൃദ സംഗമവും ഇഫ്താർ മീറ്റും ശ്രദ്ധേയമായി.ബിൻമഹ്മൂദ് MR.GRILL റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ സങ്കടിപ്പിച്ച സംഗമത്തിൽ വിവിധ ശാഖകളിൽ നിന്നായി സ്ത്രീകളും കുട്ടികളും ഉൾപ്പടെ മുന്നൂറോളം ആളുകൾ പങ്കെടുത്തു.

മുസ്ലിം ലീഗ് ദേശീയ എക്സിക്യൂട്ടീവ് മെമ്പറും, മഹാ രാഷ്ട്ര മുസ്ലിം ലീഗ് ട്രഷററുമായ C H ഇബ്രാഹിം കുട്ടി സാഹിബും,I C B F പ്രസിഡന്റ് ഷാനവാസ്‌ ബാവയും , മുഖ്യ അഥിതികളായി പങ്കെടുത്ത സംഗമം ഖത്തർ കെഎംസിസി സംസ്ഥാന പ്രസിഡന്റ ഡോ : അബ്ദുസമദ് സാഹിബ്*‌ ഉദ്ഘാടനം നിർവ്വഹിച്ചു.KMCC സ്റ്റേറ്റ് ദ അവ വിംഗ് ( ട്രൂ പാത്ത്‌ ) കൺവീനർ ബഹവുദ്ധീൻ ഹുദവി ഉസ്താദ് റമദാൻ സന്ദേശം നൽകുകയും പ്രാർത്ഥനക്ക് നേതൃത്വം നൽകുകയും ചെയ്തു

മർഹും കോത്തമ്പ്ര കുഞ്ഞമ്മദ് ഹാജിയുടെ നാമധേയത്തിൽ 2024. – 2025 വർഷം മുതൽ നടപ്പിലാക്കുന്ന , ഖത്തറിൽ ജോലി ചെയ്യുന്ന ചങ്ങരോത്ത് പഞ്ചായത്തുകാരായ പ്രവാസികളുടെ മക്കളിൽ നിന്നും ഖുർആൻ ഹാഫിള് , മത പഠന ബിരുദം , SSLC ,+ 2 , എൻട്രൻസ് , നീറ്റ് എക്സാം , വിവിധ PSC എക്സാമുകൾ , തുടങ്ങി ഉന്നത വിജയം നേടുന്നവർക്ക് കോത്തംബ്ര കുഞ്ഞമ്മദ് ഹാജി മെമ്മോറിയൽ എക്സലൻസി അവാർഡ് * നൽകാൻ തീരുമാനിക്കുകയും ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം C H ഇബ്രാഹിം കുട്ടി സാഹിബ്‌ നിർവഹിക്കുകയും ചെയ്തു.

പ്രവാസി സഹോദരങ്ങൾക്കിടയിൽ സമ്പാദ്യ ശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി സ്വർണ്ണ സാമ്പാദ്യ പദ്ധതി തുടങ്ങാൻ തീരുമാനിക്കുകയും ഈ പദ്ധതിയുടെ ഔദ്യോഗികമായ പ്രഖ്യാപനം മണ്ഡലം KMCC യുടെ പ്രസിഡന്റ് മുഹമ്മദ്‌ സാഹിബ്‌ ചാവട്ട് നിർവഹിക്കുകയും ചെയ്തു .

കഴിഞ്ഞ രണ്ട് ടേമുകളിലായി മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഫുട്ബോൾ മത്സരത്തിൽ , മിന്നും പ്രകടനം കാഴ്ച്ച വെച്ച ചങ്ങരോത്ത് പഞ്ചായത്ത് ടീമിന്റെ മാനേജർക്കുള്ള ഉപഹാരം നവാസ് പച്ചിലക്കാട്ടിന് ഡോ : അബ്ദുസമദ് സാഹിബ്‌ കൈമാറി.ചുരുങ്ങിയ സമയത്തിനുള്ളിൽ പഞ്ചായത്തിലെ അംഗങ്ങളെ സ്നേഹ സുരക്ഷ പദ്ധതിയുടെ പരിധിയിൽ ഉൾപ്പെടുത്താനും , സീറോ ബാലൻസിൽ എത്തിക്കാനും മുഴുനീളെ പ്രവർത്തനം കാഴ്ചവെച്ച സുഐദ് K P യെ യോഗത്തിൽ ആദരിച്ചു.

C H സെന്ററിനുള്ള , ഖത്തർ ചങ്ങാരോത്ത് പഞ്ചായത്ത് KMCC യുടെ ഫണ്ട്‌ മണ്ഡലം സെക്രെട്ടറി മുഹമ്മദ്‌ തുണ്ടിയിലിന് പഞ്ചായത്ത് KMCC ഉപാധ്യക്ഷൻ കുഞ്ഞബ്ദുള്ള സാഹിബ് K C കൈമാറി.

“വർത്തമാന കാല ഇന്ത്യയിൽ ന്യൂന പക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി ” എന്ന വിഷയത്തിൽ ഖത്തർ KMCC കോഴിക്കോട് ജില്ലാ സെക്രെട്ടറി നവാസ് കോട്ടക്കൽ മുഖ്യ പ്രഭാഷണം നടത്തിയ വേദിയിൽ പുതുക്കൂടി അബൂബക്കർ – സ്റ്റേറ്റ് വൈസ് പ്രസിഡന്റ്, ശംസുദ്ധീൻ വാണിമേൽ – സ്റ്റേറ്റ് സെക്രെട്ടറി, അബ്ദുറസാഖ് കുന്നുമ്മൽ – ചെയർമാൻ സ്റ്റേറ്റ് സ്പോർട്സ് വിഗ്, ആഷിക് S K. – ചെയർമാൻ സ്റ്റേറ്റ് H R വിംഗ് , അബ്ദു വാളാഞ്ചി വൈ :ചെയർമാൻ സ്റ്റേറ്റ് ബിസിനെസ് വിംഗ് , മുഹമ്മദ്‌ അലി – ജില്ലാ സെക്രെട്ടറി ഇൻകാസ് , അഹമ്മദ്‌ കുട്ടി – സംസ്കൃതി പ്രതിനിധി , അബ്ദുസമദ് മാണിക്കോത്ത് – ചെയർമാൻ തണൽ ചങ്ങാരോത്ത് ഖത്തർ ചാപ്റ്റർ, CKC ഇസ്മായിൽ , സമീർ മാനസ , ഫൈസൽ മാസ്റ്റർ ചേനയി , ബഷീർ സഖാഫി, അൻവർ പാലേരി – മീഡിയ പ്രതിനിധി, മജീദ് നാദാപുരം , അഡ്വ : നൗഷാദ് – ICBF ലീഗൽ അഡ്വൈസർ , റിയാസ് പേരാമ്പ്ര , സുബീർ C T നോച്ചാട് , ഷംസു – വെൽഫെയർ വിംഗ്, മുനീർ നോച്ചാട് ,. അഷ്‌റഫ്‌. V K , തുടങ്ങിയ നേതാക്കൾ ആശംസകൾ അർപ്പിക്കുകയും

സഹൽ പൊയിലിന്റെ ഖിറാഅത്തോട് കൂടി തുടക്കം കുറിച്ച പ്രോഗ്രാമിൽ പഞ്ചായത്ത് സെക്രട്ടറി അബ്ദുൽ സലാം കല്ലൂർ സ്വാഗതവും പഞ്ചായത്ത് ഉപാധ്യക്ഷൻ മുഹമ്മദ്‌ അലി കന്നാട്ടി അദ്ധ്യക്ഷത വഹിക്കുകയും , പഞ്ചായത്ത് ട്രെഷറർ അഷ്‌റഫ്‌ കണ്ടൊത്ത് ചടങ്ങിന് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.

ഖത്തർ KMCC ചങ്ങാരോത്ത് പഞ്ചായത്ത് കമ്മിറ്റിയിലെ 32 അംഗ എക്‌സികുട്ടീവ് മെമ്പർമാരും , വിവിധ മേഖല കമ്മിറ്റി ഭാരവാഹികളും ഇഫ്ത്താർ മീറ്റും സൗഹൃദ സംഗമവും ഇത്രമേൽ ഭംഗിയാക്കുന്നതിന് നേതൃ പരമായ പങ്ക് വഹിച്ചു.*ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ*https://chat.whatsapp.com/FvVK6Y2FREyA69T3draqT8

Comments (0)

Leave a Reply

Your email address will not be published. Required fields are marked *