Posted By Anu Staff Editor Posted On

ദോഹ എക്സ്പോ സന്ദർശിച്ചത് 42 ലക്ഷം പേർ; അടുത്തത് 2027ൽ ജപ്പാനിൽ

വൈവിധ്യമാർന്ന ഉള്ളടക്കവും പവലിയനുകളും കൊണ്ട് ​പ്രൗ​ഢ​ഗംഭീരമായാണ് ദോ​ഹ അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ എ​ക്സി​ബി​ഷ​ൻ അവസാനിച്ചത്. ഒ​ക്ടോ​ബ​ർ ര​ണ്ട് മു​ത​ൽ മാ​ർ​ച്ച് 28 വ​രെ ആറ് മാസം നീണ്ടു നിന്ന എ​ക്സി​ബി​ഷ​ൻ 42.20 ല​ക്ഷം പേ​ർ സന്ദർശിച്ചെന്നാണ് കണക്ക്. 30 ല​ക്ഷം സ​ന്ദ​ർ​ശ​ക​രെ​യാ​ണ് അ​ധി​കൃ​ത​ർ പ്ര​തീ​ക്ഷി​ച്ചിരുന്നത് എങ്കിലും കണക്കുകൂട്ടലുകൾ തെറ്റിച്ചായിരുന്നു സന്ദർശകരുടെ വരവ്. അടുത്ത ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ​യു​ടെ ആ​തി​ഥേ​യ​ത്വം ജപ്പാനാണ്. 2027ൽ യോകോഹാമയിലാണ് നടക്കുക. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

‘ഹ​രി​ത മ​രു​ഭൂ​മി, മി​ക​ച്ച ​പ​രി​സ്ഥി​തി’ എ​ന്ന പ്ര​മേ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ​അ​ന്താ​രാ​ഷ്ട്ര ഹോ​ർ​ട്ടി​ക​ൾ​ച​റ​ൽ എ​ക്സ്​​പോ വ​ൻ വി​ജ​യ​മാ​യി പ​ര്യ​വ​സാ​നി​ച്ച​തി​ന്റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് സം​ഘാ​ട​ക​രും ന​ട​ത്തി​പ്പു​കാ​രാ​യ ബ്യൂ​റോ ഇ​ന്റ​ർ​നാ​ഷ​ന​ൽ ഡെ​സ് എ​ക്സ്​​പോ​സി​ഷ​നും. മ​രു​ഭൂ​വ​ത്ക​ര​ണ​ത്തി​നും പ​രി​സ്ഥി​തി പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ​ക്കു​മെ​തി​രാ​യ ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ളു​ടെ പോ​രാ​ട്ട​വും ആ​ധു​നി​ക പ​ദ്ധ​തി​ക​ളും പ്ര​ദ​ർ​ശി​പ്പി​ക്കാ​നും എക്സ്പോ വേദിയായി. ദോഹ എ​ക്സ്​​പോ​യിൽ 77 രാ​ജ്യ​ങ്ങ​ൾ പങ്കെടുത്തു. വൈ​വി​ധ്യ​മാ​ർ​ന്ന പ​വി​ലി​യ​നു​ക​ളും ഓരോ രാജ്യത്തി​ന്റെയും സംസ്കാരത്തി​ന്റെയും വിവിധ പ​രി​പാ​ടി​ക​ൾ സ​ന്ദ​ർ​ശ​ക​രെ ആ​ക​ർ​ഷി​ച്ചു. ആറ് മാസത്തിനിടെ ഏകദേശം ഏഴായിരം പരിപാടികളാണ് എക്സ്പോ വേദിയിൽ അരങ്ങേറിയത്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *