Posted By Anu Staff Editor Posted On

നാലാമത് ഖത്തർ ഇക്കണോമിക് ഫോറം മെയ് മാസത്തിൽ

നാലാമത് ഖത്തർ ഇക്കണോമിക് ഫോറം 2024 മെയ് മാസത്തിൽ നടക്കും. മീഡിയ സിറ്റി ഖത്തറുമായി സഹകരിച്ച് മെയ് 14 മുതൽ 16 വരെയാണ് ഫോറം നടക്കുക. ‘എ വേൾഡ് റീമേഡ്: നാവിഗേറ്റിംഗ് ദി ഇയർ ഓഫ് അൺസേർട്ടിനിറ്റി’ എന്ന പ്രമേയത്തിന് കീഴിലാണ് ഇത്തവണത്തെ പരിപാടി സംഘടിപ്പിക്കുന്നത്. ഏകദേശം ആയിരത്തിലധികം പേരാണ് പരിപാടിയിൽ പങ്കെടുക്കുക. ഖത്തർ ഇക്കണോമിക് ഫോറം, ആഗോള ബിസിനസ്സ് നേതാക്കൾക്കായുള്ള ഡൈനാമിക് സെൻ്ററായിരിക്കുകയാണ്. ഭാവിയെ രൂപപ്പെടുത്താൻ ദീർഘവീക്ഷണമുള്ള നേതാക്കൾ ഒത്തുചേരുന്ന അവിഭാജ്യ ഘടകമായി ഫോറം മാറിയിരിക്കുന്നെന്നും ഉന്നത സംഘാടക സമിതി ചെയർമാൻ എച്ച് ഇ ഷെയ്ഖ് അലി ബിൻ അബ്ദുല്ല ബിൻ ഖലീഫ അൽ താനി പറഞ്ഞു. ബ്ലൂംബെർ​ഗാണ് ഇത്തവണത്തെ ഫോറം സപ്പോർട്ട് ചെയ്യുന്നത്. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *