Posted By Anu Staff Editor Posted On

ഫിഫ റാങ്കിം​ഗിൽ സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ

2024 ഏപ്രിലിലെ ഫിഫ ദേശീയ ടീം റാങ്കിംഗിൽ സ്ഥാനം മെച്ചപ്പെടുത്തി ഖത്തർ. മൂന്ന് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ഖത്തർ 34-ാം സ്ഥാനത്തെത്തി. ആഗോളതലത്തിൽ 13-ാം സ്ഥാനത്തുള്ള മൊറോക്കോയ്ക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള അറബിക് ദേശീയ ടീമെന്ന പദവിയും ഖത്തർ സ്വന്തമാക്കി. ഏഷ്യൻ ഫുട്ബോൾ ലാൻഡ്‌സ്‌കേപ്പിൽ, ജപ്പാൻ, ഇറാൻ, കൊറിയ റിപ്പബ്ലിക്, ഓസ്‌ട്രേലിയ എന്നിവയ്ക്ക് തൊട്ടുപിന്നിൽ ഖത്തർ അഞ്ചാമത്തെ മികച്ച ദേശീയ ടീമായി നിലകൊള്ളുന്നു. ഈ നേട്ടം ഏഷ്യൻ ഫുട്ബോൾ ലോകത്ത് ഖത്തറിൻ്റെ സ്വാധീനവും മത്സരശേഷിയും പ്രതിഫലിപ്പിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും മികച്ച ദേശീയ ടീമെന്ന നിലയിൽ അർജൻ്റീനയാണ് റാങ്കിം​ഗിൽ ഒന്നാം സ്ഥാനത്ത്. രണ്ടാമത് ഫ്രാൻസും മൂന്നാമത് ബെൽജിയവുമാണ്. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *