Posted By Anu Staff Editor Posted On

ഇന്നും നാളെയും ഖത്തറിൽ ചൂടേറുമെന്ന് മുന്നറിയിപ്പ്

ഖത്തറിൽ ഇന്നും നാളെയും പകൽ സമയത്ത് താരതമ്യേന ചൂടുള്ള കാലാവസ്ഥയായിരിക്കുമെന്ന് കാലാവസ്ഥാ വകുപ്പി​ന്റെ മുന്നറിയിപ്പ്. വെള്ളിയാഴ്ച 21 മുതൽ 32 ഡിഗ്രി സെൽഷ്യസ് വരെയും ശനിയാഴ്ച 22-33 ഡിഗ്രി സെൽഷ്യസ് വരെയും താപനില രേഖപ്പെടുത്തിയേക്കും. ഇന്നലെ ഏറ്റവും കുറവ് താപനില രേഖപ്പെടുത്തിയത് അൽ ഷഹാനിയയിലാണ്. 18 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. ഔദ്യോഗിക ഉറവിടങ്ങൾ വഴിയോ Q വെതർ ആപ്പ് വഴിയോ കാലാവസ്ഥാ അപ്‌ഡേറ്റുകൾ പരിശോധിച്ച് മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അറിയിച്ചു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *