Posted By Anu Staff Editor Posted On

‘ഓർഫൻ സിറ്റി’ക്കായുള്ള ധനസമാഹരണം; 50 മില്യൺ റിയാൽ നൽകി ഖത്തർ

ലോകത്തെ ഏറ്റവും വലിയ ഓർഫൻ സിറ്റി നിർമ്മാണത്തെ പിന്തുണച്ച് ഖത്തറിലെ ജനങ്ങൾ. റമദാൻ നൈറ്റ് ചലഞ്ചിൽ 50 മില്യണിലധികം റിയാലാണ് മനുഷ്യസ്നേഹികൾ സംഭാവന ചെയ്തത്. അനാഥർക്കായി നിർമിക്കുന്ന അൽ ഹയാത്ത് ന​ഗരത്തിനുള്ള സംഭാവന ക്യാമ്പയിൻ ലക്ഷ്യം കണ്ടെന്ന് അറബിക് ദിനപത്രമായ അറേയ റിപ്പോർട്ട് ചെയ്തു. ലോകമെമ്പാടുമുള്ള അനാഥർക്ക് മികച്ച സേവനങ്ങൾ നൽകുകയെന്ന ലക്ഷ്യത്തോടെയാണ് ന​ഗരം സ്ഥാപിക്കുകയെന്ന ആശയം രൂപപ്പെട്ടതെന്ന് ഖത്തർ ചാരിറ്റിയുടെ ഗവേണൻസ് സെക്ടർ മേധാവി മുഹമ്മദ് അലി അൽ-ഗാംദി പറഞ്ഞു. 88,000 ചതുരശ്ര മീറ്ററിലധികം വിസ്തൃതിയിൽ വ്യാപിക്കുന്ന ഓർഫൻ സിറ്റിയിൽ 2,000 അനാഥ വിദ്യാർത്ഥികൾക്കാണ് അടിസ്ഥാന വിദ്യാഭ്യാസം നൽകുക. സ്കൂൾ, വിദ്യാർത്ഥികളുടെ പാർപ്പിടം, ഒരു ഡൈനിംഗ് ഹാൾ, വർക്ക്ഷോപ്പ്, പരിശീലന കെട്ടിടങ്ങൾ, കളിസ്ഥലങ്ങൾ, ഇൻഡോർ, ഔട്ട്ഡോർ ജിമ്മുകൾ, ഒരു നീന്തൽക്കുളം എന്നിവയുൾപ്പെടെ 22 പ്രധാന ഘടകങ്ങൾ ഉൾക്കൊള്ളുന്നു. ഖത്തറിലെ അനുദിന വാർത്തകളും വിശേഷങ്ങളും തൽസമയം അറിയാൻ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ
https://chat.whatsapp.com/E9dLCQprdHP00u4tWPbARq

Comments (0)

Leave a Reply

Your email address will not be published. Required fields are marked *