Posted By Anu Staff Editor Posted On

ഖത്തറിൽ സ്വർണത്തിന് ഡിമാൻഡ് കൂടുന്നു

ആ​ഗോളതലത്തിൽ സ്വർണവില കുതിച്ചുയർന്നിട്ടും ഖത്തറിൽ സ്വർണത്തിന് ഡിമാൻഡ് കൂടുന്നെന്ന് റിപ്പോർട്ട്. ഈദുൽ ഫിത്തറിനോട് അനുബന്ധിച്ച് സ്വർണാഭരണങ്ങൾക്കുള്ള ഡിമാൻഡ് 20 ശതമാനം വർധിച്ചെന്ന് പ്രാദേശിക അറബിക് ദിനപത്രം അരായ റിപ്പോർട്ട് ചെയ്യുന്നു. ഉപഭോക്താക്കൾക്കിടയിൽ പരമ്പരാ​ഗതം, ബഹ്റൈൻ, ഇറ്റാലിയൻ, ടർക്കിഷ് മോഡലുകളിലെ സ്വർണാഭരണങ്ങൾക്കാണ് പ്രിയമേറുന്നത്. വിവാഹസീസണിനോട് അനുബന്ധിച്ച് ആഭരണമെടുക്കാൻ വരുന്നവരുടെ തിരക്കും കടകളിൽ കാണാം. റമദാൻ ആരംഭത്തിൽ 21 കാരറ്റ് സ്വർണം ഗ്രാമിന് 220 റിയാൽ ആയിരുന്നെങ്കിൽ നിലവിൽ 238 റിയാലായെന്നും എന്നാൽ സ്വർണത്തിനുള്ള ഡിമാൻഡ് കുറഞ്ഞിട്ടില്ലെന്നും കടയുടമകൾ പറയുന്നു.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *