Posted By Anu Staff Editor Posted On

ഈദ് ആഘോഷിക്കാൻ കത്താറയിലെത്തിയത് ആയിരങ്ങൾ

ഈദുൽ ഫിത്തറി​ന്റെ ആദ്യ ദിനമായ ഇന്നലെ കത്താറയിലെ ആഘോഷങ്ങളിൽ പങ്കുചേരാനായി എത്തിയത് ആയിരങ്ങൾ. വിവിധ പ്രായത്തിലുള്ള ആയിരകണക്കിനാളുകളാണ് സാംസ്കാരിക ​ഗ്രാമമായ കത്താറയിൽ എത്തിച്ചേർന്നത്. കത്താറയിലെ വിവിധ വേദികളിൽ നടന്ന വിവിധ കലാശിൽപശാലകൾക്ക് പുറമെ കുട്ടികൾക്കായി ഈദ് സമ്മാന വിതരണവും നടന്നു. അറബ് പൈതൃകത്തിനും പ്രത്യേകിച്ച് ഖത്തറിനും പ്രത്യേക ഊന്നൽ നൽകിക്കൊണ്ടുള്ള 50-ലധികം വ്യത്യസ്ത സാംസ്കാരിക, കല, വിനോദ പരിപാടികൾ, നാടക പ്രദർശനങ്ങൾ, കലാപ്രകടനങ്ങൾ എന്നിവയും ഈ ദിവസങ്ങളിൽ നടക്കുന്നുണ്ട്.

Comments (0)

Leave a Reply

Your email address will not be published. Required fields are marked *